ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 128 (കവല ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 125 ലെവല്‍ ക്രോസിങ് (പള്ളിപ്പാട് ഗേറ്റ് വഴിയോ 131 ലെവല്‍ ക്രോസിങ് (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ പോകണം.
ഹരിപ്പാട് -ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 124 ലെവല്‍ ക്രോസിങ് (ഹരിപ്പാട് സൗത്ത് ഗേറ്റ്) വഴിയോ 128 ലെവല്‍ ക്രോസിങ് (കവല ഗേറ്റ്) വഴിയോ പോകണം.
ഹരിപ്പാട് -ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 128 ലെവല്‍ ക്രോസിങ് (കവല ഗേറ്റ് ) വഴിയോ 132 ലെവല്‍ ക്രോസിങ് (എന്‍ടിപിസി ഗേറ്റ്) വഴിയോ പോകണം.
അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 115 (തിരുപ്പാകുടം ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുിമുതല് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 113 ലെവല്‍ ക്രോസിങ് (ബ്രഹ്മാനന്ദപുരം ഗേറ്റ് ) വഴിയോ 122 ലെവല്‍ ക്രോസിങ് (ഹരിപ്പാട് ഗേറ്റ്) വഴിയോ പോകണം.
അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയാപറമ്പ് ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 113 ലെവല്‍ ക്രോസിങ് (ബ്രഹ്മാനന്ദപുരം ഗേറ്റ് ) വഴി പോകണം.
അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 113 (ബ്രഹ്മാനന്ദപുരം ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 112 ലെവല്‍ ക്രോസിങ് (ആയാപറമ്പ് ഗേറ്റ് ) വഴി പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: