Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പഞ്ചതാരാഗ്രഹങ്ങളും പഞ്ചമഹാപുരുഷ യോഗങ്ങളും

പഞ്ചഭൂതങ്ങളുടെ ബിംബപ്രതിബിംബങ്ങളാണ് പഞ്ചതാരാഗ്രഹങ്ങള്‍. അഗ്‌നിയുടെ, അഗ്‌നിതത്ത്വത്തിന്റെ ഗ്രഹം ചൊവ്വ. ഭൂമിയുടെ, ഭൂമിതത്ത്വത്തിന്റെ ഗ്രഹം ബുധന്‍. ജലത്തിന്റെ, ജലതത്ത്വത്തിന്റെ ഗ്രഹം ശുക്രന്‍. വായുവിന്റെ, വായുതത്ത്വത്തിന്റെ ശനി; ആകാശത്തിന്റെ, ആകാശതത്ത്വത്തിന്റെ വ്യാഴം. പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രപഞ്ചം. ആ വാക്കില്‍ തന്നെ അത് വെളിപ്പെടുന്നുമുണ്ട്. അതിനാല്‍ പ്രപഞ്ചത്തിന്റെ സമഗ്രത തന്നെയാണ് പഞ്ചതാരാഗ്രഹങ്ങളുടെ അസ്തിത്വത്തിന്റെ രഹസ്യവും പരസ്യവും എല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 04:27 pm IST
inSamskriti

ജ്യോതിഷഭൂഷണം

എസ്.ശ്രീനിവാസ് അയ്യര്‍

കുജന്‍ (ചൊവ്വ), ബുധന്‍, ഗുരു (വ്യാഴം), ശുക്രന്‍, മന്ദന്‍ (ശനി) എന്നീ അഞ്ചുഗ്രഹങ്ങളെ ‘പഞ്ചതാരാഗ്രഹങ്ങള്‍’ എന്നുപറയുന്നു. സൂര്യചന്ദ്രന്മാരെ പ്രകാശഗ്രഹങ്ങള്‍ എന്നും രാഹുകേതുക്കളെ ഛായാഗ്രഹങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. നവഗ്രഹങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രധാനപ്പെട്ടൊരു വിഭജനവും കൂടിയാണിത്.

പഞ്ചഭൂതങ്ങളുടെ ബിംബപ്രതിബിംബങ്ങളാണ് പഞ്ചതാരാഗ്രഹങ്ങള്‍. അഗ്‌നിയുടെ, അഗ്‌നിതത്ത്വത്തിന്റെ ഗ്രഹം ചൊവ്വ. ഭൂമിയുടെ, ഭൂമിതത്ത്വത്തിന്റെ ഗ്രഹം ബുധന്‍. ജലത്തിന്റെ, ജലതത്ത്വത്തിന്റെ ഗ്രഹം ശുക്രന്‍. വായുവിന്റെ, വായുതത്ത്വത്തിന്റെ ശനി; ആകാശത്തിന്റെ, ആകാശതത്ത്വത്തിന്റെ വ്യാഴം. പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രപഞ്ചം. ആ വാക്കില്‍ തന്നെ അത് വെളിപ്പെടുന്നുമുണ്ട്. അതിനാല്‍ പ്രപഞ്ചത്തിന്റെ സമഗ്രത തന്നെയാണ് പഞ്ചതാരാഗ്രഹങ്ങളുടെ അസ്തിത്വത്തിന്റെ രഹസ്യവും പരസ്യവും എല്ലാം.

ഈ ഗ്രഹങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനപ്പെട്ട അഞ്ചുയോഗങ്ങളുണ്ട്. അവ ‘പഞ്ചമഹാപുരുഷ യോഗങ്ങള്‍’എന്നറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജനനവേളയിലെ ഗ്രഹസ്ഥിതിയില്‍ നിന്നും അയാള്‍ക്ക് ഈ യോഗങ്ങള്‍ ഭവിച്ചിട്ടുണ്ടോ എന്നറിയാം. ലഗ്‌നകേന്ദ്രങ്ങളില്‍, അതായത് ലഗ്‌നത്തിലോ നാലാമെടത്തോ ഏഴാമെടത്തോ പത്താമെടത്തോ ആയി സ്വക്ഷേത്രം/മൂലക്ഷേത്രം/ഉച്ചം എന്നിവയില്‍ താരാഗ്രഹങ്ങള്‍ നിന്നാല്‍ ഈ യോഗങ്ങള്‍ ഭവിക്കുന്നു. എപ്രകാരമാവണം അവയുടെ വിന്യാസം എന്ന് ചുവടെചേര്‍ക്കുന്ന വിവരണത്തില്‍ നിന്നുമറിയാം.

ചൊവ്വ മേടം, വൃശ്ചികം, മകരം എന്നിവയിലൊരു രാശിയില്‍ നില്‍ക്കണം. അത് ലഗ്‌നമോ 4,7,10 എന്നിവയിലൊരു ഭാവമോ ആവണം. എങ്കില്‍ ‘രുചകം’ എന്ന മഹായോഗമായി.

മിഥുനം, കന്നി എന്നിവയിലൊന്നില്‍ ബുധന്‍ സ്ഥിതി ചെയ്യുകയും അത് ലഗ്‌നകേന്ദ്രങ്ങളാവുകയും ചെയ്താല്‍ ‘ഭദ്രം’ എന്ന യോഗം ഉണ്ടാവുന്നു.

ധനു, മീനം, കര്‍ക്കടകം എന്നിവയില്‍ വ്യാഴം നില്‍ക്കണം. അത് ലഗ്‌നമോ 4, 7, 10 എന്നിവയിലൊരു ഭാവമോ ആവണം. എങ്കിലത് ‘ഹംസം’ എന്ന യോഗമായി.

ശുക്രന്‍ തുലാം,ഇടവം, മീനം എന്നിവയില്‍ ഒന്നില്‍ നില്‍ക്കുകയും അത് ലഗ്‌നകേന്ദ്രമാവുകയും ചെയ്താല്‍ ‘മാളവ്യം’ എന്ന യോഗമായി.

മകരം, കുംഭം, തുലാം എന്നിവ ശനിയുടെ സ്വക്ഷേത്രവും മൂലക്ഷേത്രവും ഉച്ചവും ഒക്കെയാണ്. അവ ലഗ്‌നമോ 4, 7, 10 എന്നിവയോ ആയി അവിടെ ശനി നിന്നാല്‍ ‘ശശം’ എന്ന യോഗം ഭവിക്കുന്നു.ദീര്‍ഘായുസ്സും വലിയ ജീവിതസൗഭാഗ്യങ്ങളും സമ്മാനിക്കുന്ന യോഗങ്ങളാണിവ, പൊതുവേ. ഓരോന്നിനും വേറിട്ട ഫലങ്ങളും പറയുന്നുണ്ട്. ഗ്രഹനിലയില്‍ ഇവയില്‍ ഒരുയോഗമെങ്കിലുമുള്ള വ്യക്തി വലിയ നേട്ടങ്ങള്‍ക്കുടമയാകാറുണ്ട്. ‘പഞ്ചമഹാപുരുഷ യോഗങ്ങള്‍’ എന്ന് പേരുള്ളതിനാല്‍ ഇത് പുരുഷന്മാര്‍ക്ക് മാത്രമാണ് പൂര്‍ണഗുണപ്രദമെന്നും സ്ത്രീകള്‍ക്കാവുമ്പോള്‍ വിവാഹം വരെ പിതാവിനും വിവാഹശേഷം ഭര്‍ത്താവിനും അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരു വാദമുണ്ട്. ഇതെത്രകണ്ട് ശരിയാണെന്നറിയില്ല. ലഗ്നത്തിനെക്കാള്‍ ചന്ദ്രന് ബലമുണ്ടെങ്കില്‍ ചന്ദ്രകേന്ദ്രങ്ങളെ അവലംബിച്ചും ഈ യോഗങ്ങള്‍ നിര്‍ണയിക്കാമെന്നും പറഞ്ഞുകേള്‍ക്കാറുണ്ട്.

ചൊവ്വയെ മുന്‍ നിര്‍ത്തിയുള്ള രുചക മഹായോഗത്തില്‍ ജനിക്കുന്നവരില്‍ അഗ്‌നിയുടെ ജ്വലനദീപ്തിയും പ്രവര്‍ത്തനോര്‍ജവും നിറഞ്ഞുനില്‍ക്കും. ഭദ്രത്തില്‍ ജനിക്കുന്നവരില്‍ ഭൂമിഗുണമായിരിക്കും അധികം. ഇതുപോലെ ഓരോ യോഗത്തിലും അവയുടെ പ്രകൃതിബന്ധം സ്പഷ്ടമാകും. അതിനനുസരിച്ചാവും അവരുടെ വ്യക്തിത്വവും കര്‍മ്മകാണ്ഡവും വികസിക്കുക. ഒപ്പമുള്ളവരെക്കാള്‍ മുന്നേ വിജയം വരിക്കാനും വിപരീതജീവിത സാഹചര്യങ്ങളെ മറികടക്കാനും ഈ യോഗങ്ങളില്‍ ജനിക്കുന്നവര്‍ക്ക് സാധിക്കുന്നതാണ്. അതാണ് ഇവയുടെ പ്രധാനപ്പെട്ട വശം’.

Tags: keralaAstrologyJyothisham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.