ന്യൂദല്‍ഹി: നരേന്ദ്രമോദി പ്രവചിച്ചതുപോലെ തന്നെ ഇന്ത്യ ഡിജിറ്റല്‍ പേമെന്‍റിന്റെ കാര്യത്തില്‍ എല്ലാ ലോക രാഷ്‌ട്രങ്ങളെയും പിന്നിലാക്കി കുതിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയത് 8.95 കോടി ഇടപാടുകളാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ്) ആണ് ഇന്ത്യയുടെ ഡിജിറ്റല്‍ ഇടപാടിന് കുതിപ്പേകിയത്. വൈകാതെ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടിനെ ഡിജിറ്റല്‍ ഇടപാടുകള്‍ മറികടക്കണമെന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ പുറന്തള്ളിയിരിക്കുകയാണ്. ചൈനയാകട്ടെ ആകെ നടത്തിയത് 1.76 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം. ചൈന ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ബ്രസീല്‍ ഇക്കാലയളവില്‍ നടത്തിയത് 2.92 കോടി ഡിജിറ്റല്‍ ഇടപാടുകളാണ്.
നാലാം സ്ഥാനത്തുള്ള തായ്ലാന്‍റ് ആകെ 1.65 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ്. അഞ്ചാം സ്ഥാനത്തുള്ള കൊറിയ 80 ലക്ഷം ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: