അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. സാഗര്‍ പരിക്രമ യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയാണ് ഇന്ന് തോട്ടപ്പള്ളി ഹാര്‍ബര്‍ സന്ദര്‍ശിച്ചത്. തോട്ടപ്പള്ളി ഹാര്‍ബറില്‍ ഇതുമായി ബന്ധപ്പെട്ട് എച്ച്.സലാം എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കേന്ദ്രഫിഷറീസ് മന്ത്രി ഉത്ഘാടനം ചെയ്തു.
ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിയുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ അയയ്ക്കുന്നതെന്നും മോദി സര്‍ക്കാരിന്റെ ലക്ഷ്യം തന്നെ സാധാരക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നത് തന്നെയാണന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തോട്ടപ്പള്ളി ഹാര്‍ബറിന്റെ വികസനത്തിന് എന്തൊക്കെ വേണമോ അതെല്ലാം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുമെന്ന് രൂപാലയ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്കി. കേന്ദ്ര സര്‍ക്കാര്‍ തീരദേശ വികസനത്തിനായി അകമഴിഞ്ഞ സഹായങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് എംഎല്‍എ എച്ച്. സലാം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വിവിധ വകുപ്പിലുള്ള ഉദ്യോഗസ്ഥന്മാര്,കേന്ദ്ര ഫിഷറീസ് ബോര്‍ഡ് മെമ്പര്‍ എന്‍. പി. രാധാകൃഷ്ണന്, ബിജെപി നേതാക്കളായ എം.വി. ഗോപകുമാര്‍ ,അരുണ്‍ അനിരുദ്ധന്, വിമല്‍ രവീന്ദ്രന്,കെ. പ്രദീപ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം വേദി പങ്കിട്ടു. എംഎല്‍എ എച്ച്.സലാം മന്ത്രിയെ സ്വീകരിച്ചത് അമ്പലപ്പുഴ പായസം നല്‍കിയാണ്. തന്റെ ജീവിതത്തിലെ മഹാഭാഗ്യമായി ഇതിനെ കാണുന്നതായി മന്ത്രി പറഞ്ഞു .അമ്പലപ്പുഴ പാല്പായസം ലഭിച്ചതിലൂടെ ഭഗവാന്റെ സാന്നിധ്യവും ദര്‍ശിക്കാന്‍ കഴിഞ്ഞതായും രൂപാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: