Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാലാംവയസിലെ സാഹിത്യകാരന്‍; പവന്‍ പ്രതിഭകളിലെ തനി തങ്കം

നാലാം വയസില്‍ മലയാള കഥാരചന, അഞ്ചാം വയസില്‍ സ്വയം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം. ആറാം വയസില്‍ ഇഗ്ലീഷ്, മലയാളം കഥകളുടെ സമാഹാരം പ്രസിദ്ധീകരിക്കല്‍, കുരുന്ന് പവന്റെ പ്രതിഭ കണ്ടറിഞ്ഞവരിലൂടെ അഞ്ച് വിദേശഭാഷകളിലേക്ക് കഥകളുടെ വിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പവന്‍ രണ്ടാംക്ലാസിലേക്ക് പ്രവേശനോത്സവ ദിനത്തിലെത്തിയപ്പോള്‍ സ്‌കൂള്‍ മാനേജര്‍ തോട്ടയ്‌ക്കാട് ശശിയാണ് ഹെഡ്മിസ്ട്രസ് ഷീജയ്‌ക്ക് നല്കി പവന്‍ രചിച്ച 'തേന്‍കൂട്' എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചത്. പതിനേഴ് കഥകളുള്ള ഇതില്‍ മൂന്നെണ്ണം ഇംഗ്ലീഷിലും പതിനാലെണ്ണം മലയാളത്തിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 06:56 pm IST
in Thiruvananthapuram

ഗോപന്‍ചുള്ളാളം

തിരുവനന്തപുരം: പവന്‍ ഒരു സ്വര്‍ണപ്പതക്കമാണ്. പ്രതിഭകളുടെയിടയിലെ തനി തങ്കം. സാധാരണ മാതാപിതാക്കളുടെ മകനായി സാധാരണ കുടുംബത്തില്‍ ജനനം. മൂന്നാം വയസില്‍ മലയാള അക്ഷരപഠനം. നാലാം വയസില്‍ മലയാള കഥാരചന, അഞ്ചാം വയസില്‍ സ്വയം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം. ആറാം വയസില്‍ ഇഗ്ലീഷ്, മലയാളം കഥകളുടെ സമാഹാരം പ്രസിദ്ധീകരിക്കല്‍, കുരുന്ന് പവന്റെ പ്രതിഭ കണ്ടറിഞ്ഞവരിലൂടെ അഞ്ച് വിദേശഭാഷകളിലേക്ക് കഥകളുടെ വിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പവന്‍ രണ്ടാംക്ലാസിലേക്ക് പ്രവേശനോത്സവ ദിനത്തിലെത്തിയപ്പോള്‍ സ്‌കൂള്‍ മാനേജര്‍ തോട്ടയ്‌ക്കാട് ശശിയാണ് ഹെഡ്മിസ്ട്രസ് ഷീജയ്‌ക്ക് നല്കി പവന്‍ രചിച്ച ‘തേന്‍കൂട്’ എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചത്. പതിനേഴ് കഥകളുള്ള ഇതില്‍ മൂന്നെണ്ണം ഇംഗ്ലീഷിലും പതിനാലെണ്ണം മലയാളത്തിലുമാണ്.

മൂന്നാം വയസില്‍ അക്ഷരം പഠിക്കാന്‍ കുറിയേടത്തുകോണം അങ്കണവാടിയിലെത്തിയെങ്കിലും കൊവിഡ് മഹാമാരിയുടെ ഭീഷണികാരണം പവന് അധികദിവസം അവിടെത്തുടരാനായില്ല. അങ്കണവാടി അടച്ചുപൂട്ടി. വീട്ടില്‍ അമ്മയുടെ മടിയിലിരുന്നുതന്നെ പവന്‍ മലയാള അക്ഷരങ്ങള്‍ പഠിച്ചു. അമ്മ പഠിപ്പിച്ച അക്ഷരം മറന്നുപോകാതിരിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചു. എന്തും വായിക്കുന്ന പവന് മാതാപിതാക്കള്‍ കുട്ടിക്കഥകളുടെ ലോകം സമ്മാനിച്ചു. കിട്ടിയതെല്ലാം അവന്‍ ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു. നാലാംവയസില്‍ മലയാളത്തിലെഴുതിയ കഥകളിലൂടെ പവനെന്ന കുരുന്നിലെ പ്രതിഭയെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. അഞ്ചാംവയസില്‍ അമ്മയില്‍ നിന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിച്ച പവന്‍ ഇംഗ്ലീഷ് നിഘണ്ടുക്കളുടെ സഹായത്തോടെ തന്റെ ചില കഥകള്‍ വ്യാകരണത്തെറ്റുപോലുമില്ലാതെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ അച്ഛന്‍ ബിനുവും അമ്മ ചന്ദനയും അദ്ഭുതപ്പെട്ടു. പവന്‍ കഴിവുകളുടെ അക്ഷയഖനിയാണെന്ന് അതോടെ അവര്‍ക്ക് ബോധ്യമായി.

അഞ്ചു വയസായപ്പോള്‍ പവനെ തേവലക്കാട് എസ്എന്‍ യുപിഎസില്‍ മലയാളം മീഡിയത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്തു. കഥകള്‍ക്കൊപ്പം കവിതാരചനയിലും പവന്‍ മിടുക്ക് തെളിയിച്ചുതുടങ്ങി. യുപിതലത്തിലുള്ള കുട്ടികളുമായി ക്വിസ്മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 80 ശതമാനംവരെ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്കാന്‍ പവന് സാധിക്കാറുണ്ട്.

തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വദേശിയായ ബാലചന്ദ്രന്‍നായര്‍ എന്ന സാഹിത്യകാരന്റെ സഹായത്തോടെ ‘ദ ഹാവല്‍ ഇന്റര്‍നാഷണല്‍’ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയ്‌ക്ക് പവന്‍ എഴുതിയ കവിതകള്‍ പരിചയപ്പെടുത്തി. 62 രാജ്യങ്ങളിലെ എഴുത്തുകാരുടെ കൂട്ടായ്‌മയാണിത്. യുപി വിഭാഗം മുതലുള്ള കുട്ടികളുടെ കവിതാമത്സരത്തില്‍ പങ്കെടുത്ത ആറുവയസുകാരന്‍ പവന്‍ എഴുതിയ ലിറ്റില്‍സ്റ്റാര്‍ എന്ന കവിതയ്‌ക്ക് ദ ഹാവല്‍ ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ പാളയം സെന്‍ട്രല്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായിയാണ് പവന് പുരസ്‌കാരം സമ്മാനിച്ചത്.

കാര്‍പ്പെന്റര്‍ തൊഴിലാളിയായ കിളിമാനൂര്‍ നഗരൂര്‍ ചെമ്മരുത്തുമുക്ക് ചെമ്മരുത്ത്പുത്തന്‍വീട്ടില്‍ കെ.എസ്. ബിനുവാണ് പിതാവ്. അമ്മ ചന്ദന വീട്ടമ്മയാണ്. ഏക സഹോദരി ഗായത്രി ചിറയിന്‍കീഴ് ഗവ. എച്ച്എസില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു.

Tags: goldസാഹിത്യംMalayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.