Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്താംകോട്ട തടാക പുനരുദ്ധാരണം; മന്ത്രി റോഷി അഗസ്റ്റിന്റെ ഉത്തരവ് വന്‍ അഴിമതിക്കുള്ള നീക്കം, ഒരു കോടി അനുവദിച്ചത് ചെളി നീക്കം ചെയ്യാനെന്ന്

2018നുശേഷം ഒരിക്കലും തടാകത്തിലെ ജലനിരപ്പ് ആശങ്കയുണ്ടാകും വിധം വേനലില്‍പോലും താണിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന നീക്കം വലിയ കൊള്ളക്കുവേണ്ടി മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 11:37 am IST
inKollam

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ പുനരുദ്ധാരണത്തിന്റെ മറവില്‍ വന്‍ അഴിമതി നടത്താനൊരുങ്ങി ഭരണകക്ഷിയിലെ ചില ഇടനിലക്കാര്‍. ചെളി മൂടിയ തടാകത്തിന്റെ സ്വഭാവിക നീരുറവകള്‍ പുനരുദ്ധരിക്കാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അഭ്യര്‍ഥന മാനിച്ച് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായി.  

തടാകത്തില്‍ അടിഞ്ഞു കൂടിയ ചെളിനീക്കം ചെയ്യുന്നതിനാണ് ഈ പണം അനുവദിച്ചതെന്നാണ് അറിയിപ്പില്‍ പറയുന്നത്. തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നത്രേ. ബാത്തി മെട്രിക് സര്‍വേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതില്‍ ചെളി അടിഞ്ഞതായി കണ്ടെത്തിയത്.

ഈ സ്ഥിതിയില്‍ തടാകത്തിന്റെ ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞതായും സര്‍വേയില്‍ കണ്ടെത്തിയതായി സംസ്ഥാന ജലവിഭവ മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിലുണ്ട്. നേരത്തെ നീരുറവകള്‍ വഴി തടാകത്തിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകം വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അറിയിപ്പിലെ വിശദീകരണം.

ഇഷ്ടിക ചൂളകളില്‍ അടക്കം പൊതു വിപണിയില്‍ ഏറെ പ്രചാരമുള്ള ‘നീല ചെളി’യാണ് തടാകതീരത്ത് കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്നത്. ഒരു ലോഡിന് 10000 രൂപ വരെ വില ലഭിക്കുന്ന ഈ ചെളി ശേഖരത്തില്‍ കണ്ണുനട്ടിരിക്കുന്ന ഖനന മാഫിയ സംഘത്തിന്റെ ഗൂഢ നീക്കമാണ് തടാക പുനരുദ്ധാരണത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ ഭരണകക്ഷിയുടെ സംസ്ഥാന നേതാവായ ജല അതോറിറ്റി ബോര്‍ഡ് അംഗത്തിന്റെ ഇടപെടീലും സംശയത്തിന്റെ നിഴലിലാണ്.

പടിഞ്ഞാറേ കല്ലടയിലും കുന്നത്തൂരിലും അടക്കം ചെളിയും കരമണലും ഖനനം ചെയ്ത് ഖനന മാഫിയ വരുത്തി വച്ച പാരിസ്ഥിതിക ആഘാതം ചെറുതല്ല. ശാസ്താംകോട്ട തടാകത്തിന്റെ സ്വാഭാവിക ജലശുദ്ധി നിലനിര്‍ത്തുന്നത് അതിന്റെ അടിത്തട്ടിലെ ചെളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്, സെസ്, സിഡബ്ല്യു ഡിആര്‍എം എന്നിവ പല ഘട്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

മന്ത്രി പറയുന്നപോലെ തടാകത്തില്‍ അറിയപ്പെട്ട ഒരു പഠനം നടന്നിട്ടില്ലെന്ന് തടാകസംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. തടാക സംരക്ഷണ സമിതി അതി ദീര്‍ഘമായ സമരപ്രക്ഷോഭവും അതിനുശേഷം ഒരു മാസം നീണ്ട നിരാഹാരസമരവും നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാല്‍ നടത്തിയ പഠനമാണ് മാനേജുമെന്റ് ആക്ഷന്‍ പ്ലാന്‍.  

അതില്‍ വലിയ ഒരു പഠനവും തല്‍ക്കാലം ആവശ്യമായിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 1997 മുതല്‍ 2013 വരെയാണ് വലിയ വരള്‍ച്ച ഉണ്ടായത്. പടിഞ്ഞാറേ കല്ലടയിലെ ഖനനം ശാശ്വതമായി നിര്‍ത്തലാക്കിയതിനാല്‍ തടാകത്തില്‍ വലിയ വരള്‍ച്ച പിന്നീട് ഉണ്ടായില്ല. 2018നുശേഷം ഒരിക്കലും തടാകത്തിലെ ജലനിരപ്പ് ആശങ്കയുണ്ടാകും വിധം വേനലില്‍പോലും താണിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന നീക്കം വലിയ കൊള്ളക്കുവേണ്ടി മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

Tags: lakekollamsasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.