തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള ചിന്താ ജെറോം എപ്പോഴൊക്കെ ഇംഗ്ലീഷില്‍ കൈവെയ്‌ക്കുമ്പോഴും വിവാദം ഉയരുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ ചിന്ത ജെറോം നടത്തിയ പ്രസംഗമാണ് വീണ്ടും വിവാദമാവുന്നത്. ഇംഗ്ലീഷിലെ നിലവാരക്കുറവും വ്യാകരണത്തെറ്റുമാണ് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാകുന്നത്. “നായനാര്‍ക്കും അച്യുതാനന്ദനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ഒരുവിധം ഇംഗ്ലീഷില്‍ പ്രസംഗിച്ചവരാണ്. അവരെ നമ്മള്‍ വിമര്‍ശിക്കില്ല. ചിന്തയെ വിമര്‍ശിക്കാന്‍ ഒരു കാരണമുണ്ട്. കാരണം ചിന്ത വെറും ചിന്ത ജെറോമല്ല, ഡോ. ചിന്ത ജെറോമായതിനാലാണ് പ്രശ്നം” – അഡ്വ.ജയശങ്കര്‍ പറയുന്നു.
ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസംഗമെന്ന നിലയില്‍ നിലവാരക്കുറവും വ്യാകരണതെറ്റുകളും (ഉച്ചാരണത്തിലെ തെറ്റു ക്ഷമിയ്‌ക്കാം) ആണ് വിമര്‍ശിക്കപ്പെടുന്നത്. “നമ്മള്‍ നമ്പര്‍ വണ്‍ കേരളം എന്ന് പറയുമ്പോള്‍ വിദ്യാഭ്യാസത്തിലെ ഉന്നതനിലവാരമാണ് ഉദ്ദേശിക്കുന്നത്. കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാകുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ദിവസേന പറയുന്നത്. ഇങ്ങിനെ പറയുമ്പോള്‍ ചിന്തയോട് സഹതാപമുണ്ട്. നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസം എത്രത്തോളം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു എന്നതിന് തെളിവാണ് ചിന്തയുടെ ഈ പ്രസംഗം. “- പരിഹാസത്തോടെ ജയശങ്കര്‍ പറയുന്നു.
ചിന്തയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം:
‘ഈസ് ഇന്ത്യ റെഡി ടു ഹാവ് എ യൂത്ത് ലീഡര്‍'(Is India ready to have a youth leader) എന്നതായിരുന്നു ഇന്ത്യ ടുഡേ കോണ്‍ക്ലേവിലെ ചര്‍ച്ചാ വിഷയം. ചിന്തയുടെ പ്രസംഗത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു: “പൊളിറ്റിക്സ് ആന്‍റ് യൂത്ത് ഹാവ് എ വെരി പ്രോബ്ലമാറ്റിക്….റിലേഷന്‍ഷിപ്പ്”(Politics and youth have a very problematic ….relationship) (ഇവിടെ പ്രോബ്ലമാറ്റിക് എന്നൊക്കെയുള്ള ഉപയോഗം പൊതുവേ തീരെ നിലവാരം കുറഞ്ഞ ഒന്നാണ്.ഇംഗ്ലീഷിന്റെ നിലവാരം അളക്കുമ്പോള്‍ പ്രഭാഷകന്‍ ഉപയോഗിക്കുന്ന വാക്കുകളുടെ നിലവാരവും അതില്‍ പെടും. എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ നായക കഥാപാത്രമായ മോഹൻലാൽ മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം ജഗതി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് എന്ന ഡയലോഗ് ഓര്‍മ്മ വരുന്നു)
അടിസ്ഥാന വ്യാകരണപ്പിഴവുകളുള്ള നിരവധി വാചകങ്ങളും ചിന്ത ഉപയോഗിച്ചു എന്നതാണ് ദുഖകരം. “യംങ് പീപ്പിള്‍.. ദെ ആര്‍ ഡിസ് എന്‍ഗേജസ് ഇന്‍ പൊളിറ്റിക്സ്” (Young people they are disengages in politics) ( ചിന്തയുടെ ഈ പ്രയോഗം വ്യാകരണപരമായി തെറ്റാണ്. ദെ ആര്‍ ഡിസ് എന്‍ഗേജസ് (They are disengages) എന്ന് പറയില്ല. ഇവിടെ പ്രസന്‍റ് സിംപിള്‍ ടെന്‍സിന്റെ പാസീവ് ഫോമാണ് (Passive form of present simple tense) ചിന്ത ഉപയോഗിക്കാന്‍ ശ്രമിച്ചതെങ്കിലും ഇത് പാസീവ് സിംപിള്‍ ഫോമിന്റെ (Passive simple form) ഘടനയല്ല. ഇത് പാസീവ് ഫോമില്‍ ആണെങ്കില്‍ ‘ദേ ആര്‍ ഡിഎസ് എന്‍ഗേജ് ഡ്'(They are disengaged) എന്നാണ് പറയേണ്ടത്. അതായത് സിംപിള്‍ പാസീവ് വോയ്സില്‍ (Simple Passive Voice) പറയുമ്പോള്‍ ക്രിയ(Verb)യുടെ പാസ്റ്റ് പാര്‍ടിസിപ്പിള്‍ ഫോം (Past Participle form) ഉപയോഗിക്കണം. അപ്പോള്‍ ഡിസ് എന്‍ഗേജസിന് പകരം ഡിഎസ് എന്‍ഗേജ് ഡ് എന്ന് ഉപയോഗിച്ചാലേ ഇംഗ്ലീഷ് വ്യാകരണനിയമ (English Grammar law)പ്രകാരം വാചകം ശരിയാവൂ. . ( ഇത് റെന്‍ ആന്‍റ് മാര്‍ട്ടിന്‍(Wren& Martin- ഇംഗ്ലീഷ് വ്യാകരണം ലളിതമായും രസകരമായും പഠിപ്പിക്കുന്ന പുസ്തകം) പഠിച്ച ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പോലും വരുത്താന്‍ പാടില്ലാത്ത പിഴവാണ്.)
ഇനി പാസീവ് സിംപിള്‍ ഫോമില്‍ (Passive simple form) ചിന്ത ഉപയോഗിച്ച് മറ്റൊരു വാചകം കാണാം. “ഇന്ത്യ ഈസ് ഗൈഡഡ് ആന്‍റ് ലീഡ് ബൈ യംഗ് പീപ്പിള്‍”( India is guided and lead by young people)….ഇത് പാസീവ് സിംപിള്‍ ഘടനയിലുള്ള (Passive simgple structure) ഒരു വാചകമാണ്. എങ്കിലും തെറ്റുണ്ട്. ഈ വാചകത്തില്‍ ലീഡിന് (lead) പകരം അതിന്റെ പെര്‍ഫെക്ട് ഫോമായ (pefect form) ലെഡ് (led) എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യ ഈസ് ഗൈഡഡ് ആന്‍റ് ലെഡ് ബൈ യംഗ് പീപ്പിള്‍( India is guided and led by young people) എന്നതാണ് ശരിയായ പ്രയോഗം….ഈസ് /ആര്‍+ ക്രിയയുടെ പാസ്റ്റ് പാര്‍ട്ടിസിപ്പിള്‍ (past participle) അല്ലെങ്കില്‍ ക്രിയയുടെ തേഡ് ഫോം (3rd form of verb) ആണ് ഉപയോഗിക്കേണ്ടത്. (Is/are+ perfect form of verb) എന്നതാണ് സിംപിള്‍ പാസീവ് വാചകത്തിന്റെ (Simple passive sentence)ഘടന. സ്കൂള്‍ തലം മുതല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുകയും ഡിഗ്രി ഫാത്തിമ കോളെജില്‍ പഠിക്കുകയും പോസ്റ്റ് ഗ്രാജ്വേഷനായി ഇംഗ്ലീഷ് സാഹിത്യം പഠിയ്‌ക്കുകയും പിന്നീട് ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ചിന്ത ജെറോമിന് എങ്ങിനെയാണ് പ്രൈമറി തലത്തിലുള്ള വ്യാകരണപ്പിഴവുകള്‍ വരുന്നത്?
“ഇനി ചിന്തയെ കോണ്‍ക്ലേവിന് പോകുമ്പോള്‍ ആരെങ്കിലും എഴുതിപഠിപ്പിച്ച് വിടണം. അതല്ലെങ്കില്‍ ഇത്തരം കോണ്‍ക്ലേവിന് പോകുന്നത് നിരുത്സാഹപ്പെടുത്തണം.”- അഡ്വ. ജയശങ്കര്‍ പറയുന്നു. ഡോക്ടറേറ്റ് കിട്ടിയ ചിന്തയുടെ പ്രസംഗം കേട്ടാല്‍ ഇംഗ്ലീഷുകാര്‍ ആത്മഹത്യ ചെയ്യും, അതല്ലെങ്കില്‍ വിഷം വാങ്ങി കഴിക്കും. അതുകൊണ്ട് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയോടും മറ്റു നേതാക്കളോടും ഞാന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണ്.” – ജയശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: