അഹമ്മദാബാദ് : നാല് ഭീകര പ്രവര്‍ത്തകര്‍ ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ പിടിയില്‍. അറസ്റ്റിലായതില്‍ ഒരാള്‍ വിദേശ പൗരനാണ്. നാല് പേരും ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന് പ്രവിശ്യ(ഐഎസ്കെപി)യില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രദേശം കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവിടെ തെരച്ചില്‍ നടന്നു വരികയായിരുന്നുവെന്ന് ഗുജറാത്ത് ഡിജിപി വികാസ് സഹായ് അറിയിച്ചു. അതേസമയം ഭീകരരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: