തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി സിനിമയില്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച ആര് സുഗതന് ആശുപത്രിയില്‍. ഗുരുതരമായി തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. സത്യസന്ധനും, പ്രയത്നശാലിയുമായ ചെറുപ്പക്കാരന് പിന്തുണ തേടി സിനിമാ ലോകം.
സംവിധായകന് വിജി തമ്പി പിന്തുണ അഭ്യര്‍ത്ഥിച്ച് ഫേസ് ബുക്കില്‍ എഴുതി
സിനിമയിലും സീരിയലിലും സുപരിചിതനായിരുന്ന അത്യാവശ്യം ചില ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന സ്കൂള്‍ ഓഫ് ഡ്രാമാ ബിരുധധാരി കൂടിയായ സുഗതന്
മൂന്നു പതിറ്റാണ്ടായി സിനിമയില്‍ പലരോടൊപ്പവും ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
എന്നോടൊപ്പവും ധാരാളം സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സത്യസന്ധനും, പ്രയത്നശാലിയുമായ ചെറുപ്പക്കാരനാണ് സുഗതന്. ബൈപാസ് സര്‍ജറിക്കായി ശ്രീ ചിത്രയില്‍ പ്രവേശിപ്പിച്ച ശേഷം രോഗം മൂര്‍ച്ചിക്കുകയായിരുന്നു
ഇപ്പൊള്‍ ഗുരുതരമായി തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആയി വെന്റിലേറ്ററില്‍ തുടരുകയാണ് . നമ്മുടെ സ്വന്തം സുഗതനു വേണ്ടി
നമുക്കൊരുമിക്കാം … എല്ലാവരും സുഗതന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒപ്പം നമ്മളാല്‍ കഴിയുന്ന സഹായം നിര്‍ലോഭം ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു .സുഗതന്റെ മകനായ ഇതിഹാസ് ഖസാക്കിന്റെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ നമ്പറുമാണ് കൊടുത്തിരിക്കുന്നത്. എല്ലാ സുമനസ്സുകളും തങ്ങളാല്‍ കഴിയും വിധം സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
സ്വന്തം
വിജിതമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: