കേന്ദ്ര സര്‍ക്കാര്‍ ചില തീവ്രവാദ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിം ആപ്പുകള്‍ ഉപയോഗിച്ച് കുട്ടികളെ ആകര്‍ഷിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്ന ഒരു സംഘത്തെ ഉത്തര്‍പ്രദേശ് പോലീസ് ഈയാഴ്ച കണ്ടെത്തി. ആപ്പിന്റെ ചാറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ വിവാദ മതപണ്ഡിതനായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടാണ് കുട്ടികളെ ഇസ്ലാമിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത്. ഈ രീതിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ നാലു കൗമാരക്കാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഘസിയാബാദില്‍ നിന്നും രണ്ടു പേരും, ഫരീദാബാദ്, ചണ്ടീഗഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര് വീതവുമാണ് ഇവരുടെ വലയില്‍ അകപ്പെട്ടത്. പോലീസ് അറിയിച്ചു.
ഫോര്‍ട്ട്നൈറ്റ് (‘Fortnite’) എന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പാണ് മതംമാറ്റ സംഘം ഉപയോഗപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. താനേ സ്വദേശിയായ രണ്ടാമനു വേണ്ടി പോലീസ് വല വിരിച്ചു കഴിഞ്ഞു.
ഫോര്‍ട്ട്നൈറ്റ് ഗെയിമിംഗ് ആപ്പ് കളിയ്ക്കുന്ന കൗമാരക്കാരെ പ്രത്യേകമായി നോട്ടമിടുകയാണ് ഈ പദ്ധതിയിലെ ആദ്യ പടി. Baddo എന്ന ഐഡി ഉപയോഗിച്ചാണ് പ്രതികളില്‍ ഒരാളായ ഷാനവാസ് ഖാന് ഇതു ചെയ്തിരുന്നത്. ഗാസിയാബാദ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ അഗര്‍വാള്‍ പറഞ്ഞു.
“കുട്ടികള്‍ കളിയില്‍ പരാജയപ്പെടുമ്പോള്‍, ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ഓതാന്‍ മതംമാറ്റ സംഘത്തില്‍ പെട്ടവര്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവര്‍ വിജയിച്ചാല്‍, ഖുറാനിലുള്ള അവരുടെ താല്‍പ്പര്യവും വിശ്വാസവും വര്‍ദ്ധിയ്ക്കും. ക്രമേണ അവര്‍ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യും.” ഡി സി പി പറഞ്ഞു.
ഗെയിമിംഗ് ആപ്പിന്റെ ഭാഗമായ ഡിസ്ക്കോര്ഡ് (Discord) ചാറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ ഇരകളുമായി പ്രതികള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിലൂടെ വിവാദ പണ്ഡിതരായ സക്കീര്‍ നായിക്ക്, താരിഖ് ജമീല്‍ തുടങ്ങിയവരുടെ വീഡിയോകള്‍ കുട്ടികളെ കാണിച്ചിരുന്നു.
യൂറോപ്പിന്റെ പലഭാഗത്തു നിന്നുമുള്ള കുട്ടികളും ഈ ചാറ്റ് പ്ലാറ്റ്ഫോമില്‍ ഉണ്ട് എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ പുതിയ മതംമാറ്റ തന്ത്രത്തിന് അന്തര്‍ദ്ദേശീയ മാനങ്ങളുണ്ട് എന്നാണിത് സൂചിപ്പിയ്ക്കുന്നത്. തുടക്കത്തില്‍ ക്രിസ്ത്യാനികളായിരുന്ന, പിന്നീട് ഇസ്ലാമിലേയ്ക്ക് മതം മാറിയവരാണ് ഈ കുട്ടികള്‍.
ഇതില്‍ പെട്ട് മതം മാറിയ ഗാസിയാബാദില്‍ നിന്നുള്ള ഒരു ഹിന്ദു കൗമാരക്കാരന് പറഞ്ഞത് പ്രകോപനപരമായി ഇസ്ലാമിനെ പറ്റി പറയുന്ന പാകിസ്ഥാന് കേന്ദ്രമാക്കിയ ദി യൂത്ത് ക്ലബ് എന്ന ഒരു യുട്യൂബ് ചാനല്‍ താന്‍ പതിവായി കാണാറുണ്ടായിരുന്നു എന്നാണ്.
“തീവ്രമായി ഇസ്ലാമിക പ്രബോധനങ്ങള്‍ അവതരിപ്പിയ്ക്കുന്ന താരിഖ് ജമീലിന്റെ വീഡിയോകള്‍ അവന് കാണാറുണ്ടായിരുന്നു. അതിനുശേഷം അവന് മതം മാറി” ഡി സി പി അഗര്‍വാള്‍ പറഞ്ഞു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഘസിയാബാദ് പോലീസ് ചണ്ടീഗഡിലും ഫരീദാബാദിലും എത്തിക്കഴിഞ്ഞു. പദ്ധതിയുടെ ബുദ്ധികേന്ദ്രമായ Baddo എന്ന ഷാനവാസ് ഖാനെ അറസ്റ്റു ചെയ്യുന്നതിനായി മറ്റൊരു സംഘം മഹാരാഷ്ട്രയിലേയ്ക്കും പുറപ്പെട്ടു കഴിഞ്ഞു.
“അയാള്‍ (ഷാനവാസ് ഖാന്) ഉടനെ അറസ്റ്റിലാവും. കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകളില്‍ ആകൃഷ്ടരാവും. സ്വാഭാവികമായും സാമൂഹ്യവിരുദ്ധര്‍ അത് മുതലെടുക്കും. ഒരു പക്ഷേ ഈ തന്ത്രം കൗമാരക്കാരെ പ്രത്യേകമായി ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരിയ്ക്കാം.” ഡി സി പി അഗര്‍വാള്‍ പറഞ്ഞു.
ഘാസിയാബാദ് സെക്ടര്‍ 23 ലെ ഒരു പുരോഹിതനായ അബ്ദുള്‍ റഹ്മാനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ പുതിയ പദ്ധതിയെ കുറിച്ച് ഞങ്ങള്‍ക്ക് സൂചന ലഭിച്ചത്” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: