ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തില്‍ ദേവഗൗഡയും മകന് കുമാരസ്വാമിയും നേതൃത്വം നല്കുന്ന ജെഡിഎസ് ബിജെപിയിലേക്ക് ചായുമെന്ന അഭ്യൂഹം പരന്നതോടെ കോണ്‍ഗ്രസില്‍ ചങ്കിടിപ്പ് തുടങ്ങി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യം വിപുലമാക്കാനുള്ള ശ്രമത്തിലാണഅ ബിജെപി ദേശീയ നേതൃത്വം.
ഈയിടെ ഒഡിഷയില്‍ തീവണ്ടിയപകടം ഉണ്ടായപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ അതിന് എതിരായ നിലപാടാണ് ദേവഗൗഡ സ്വീകരിച്ചത്. തീവണ്ടിയപകടം നടന്ന സ്ഥലത്ത് 55 മണിക്കൂറോളം തുടര്‍ച്ചയായി ചെലവഴിച്ച അസ്വിനി വൈഷ്ണവ് അപകടത്തിന് ശേഷം വേണ്ടതെല്ലാം ചെയ്തുവെന്ന് പറഞ്ഞ് റെയില്‍വേമന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു ദേവഗൗഡ. ഈഘട്ടത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ദേവഗൗഡ പ്രസ്താവിച്ചിരുന്നു.
ഈയിടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബിജെപിയുമായി പരോക്ഷമായി കൈകോര്‍ക്കാത്ത ഏത് പാര്‍ട്ടിയാണ് ഉള്ളത് എന്നായിരുന്നു ദേവഗൗഡയുടം മറുപടി.
പരസ്യമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ തന്നെ രഹസ്യമായ ധാരണയ്ക്ക് ജെഡിഎസ് ശ്രമിക്കുന്നതായി അറിയുന്നു. ഇക്കഴിഞ്ഞ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ കോട്ടകളില്‍ കയറി അവരുടെ സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് കയ്യടക്കിയത് ദേവഗൗഡയിലും മകനിലും കോണ്‍ഗ്രസിനെതിരെ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇതും ബിജെപിയോട് അടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
2019ല്‍ കര്‍ണ്ണാടകയില്‍ ബിജെപി തരംഗം
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കര്‍ണ്ണാടകത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ആകെയുള്ള 28 ലോക് സഭാ സീറ്റുകളില്‍ ബിജെപി 25 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറിയും അതേ നേട്ടം ആവര്‍ത്തിക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: