ഒട്ടാവ(കാനഡ): ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധം പുനര്‍ചിത്രീകരിച്ച ഖാലിസ്ഥാനി ഫ്‌ളോട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നു. കാനഡയിലെ ബ്രാംപ്ടണില്‍ ഖാലിസ്ഥാനി അനുകൂലികള്‍ നടത്തിയ 5 കിലോമീറ്റര്‍ പരേഡിന്റെ ഭാഗമായാണ് ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്‌ളോട്ട് പ്രദര്‍ശിപ്പിച്ചത്.
ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിനെ മഹത്വവല്‍ക്കരിക്കുന്ന ഒരു ടാബ്ലോവാണ് (ഫ്‌ളോട്ട) ഖാലിസ്ഥാനി അനുകൂലികര്‍ പ്രദര്‍ശിപ്പിച്ചത്. കാനഡയില്‍ ഏറ്റവും കൂടുതല്‍ സിഖുകാര്‍ താമസിക്കുന്ന നഗരഭാഗത്തിലൂടെ ധാരാളം ആളുകള്‍ പങ്കെടുത്ത വാര്‍ഷിക സിഖ് രക്തസാക്ഷിത്വദിന ഘോഷയാത്രയുടെ ഭാഗമായിരുന്നു ഫ്‌ളോട്ട് കൊണ്ടുപോയത്.
ജൂണ്‍ നാലിനാണ് വിഷയത്തിന് ആസ്പദമായ സംഭവം നടന്നത്. ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തുന്നത് കാണിക്കുന്ന ഫ്‌ളോട്ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ഇതിനോടകം തന്നെ വൈറലാണ്. ഫ്‌ളോട്ടില്‍ ഖാലിസ്ഥാനി പതാകകളും 'ശ്രീ ദര്‍ബാര്‍ സാഹിബിനെതിരായ ആക്രമണത്തിന്റെ പ്രതികാരം' എന്ന പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു. 'ഒരിക്കലും മറക്കരുത് 1984, സിഖ് വംശഹത്യ' എന്നും ഫ്‌ളോട്ടില്‍ ഫഌക്‌സ് കെട്ടിയാണ് ഘോഷയാത്രനടത്തിയത്.
ഇന്ദിരാഗാന്ധി വധത്തിനു കാരണമായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 39ാം വാര്‍ഷികമായിരുന്നു ജൂണ്‍ ആറു, ഇതിനു മുന്നോടിയായി ആണ് വികടനവാദികള്‍ ഘോഷയാത്ര നടത്തിയത്. നിരവധി പേരാണ് സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ഷനവുമായി എത്തിയിരിക്കുന്നത്. ഭാരതത്തിനെ വികടനവാദം നടത്തുന്നവരെ രാജ്യം ഒന്നിച്ചു നേരിടുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു. ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ പ്രജനന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ ശക്തമായ സന്ദേശം അയയ്‌ക്കണമെന്ന് പറഞ്ഞ വീഡിയോ നെറ്റിസണ്‍സ് രൂക്ഷമായി വിമര്‍ശിച്ചു.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് സിഖ് വികടനവാദികളെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തി മാസങ്ങള്‍ക്ക് ശേഷം, 1984 ഒക്ടോബര്‍ 31നാണ് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ന്യൂദല്‍ഹിയിലെ ഔദ്യോഗിക വസതിക്കുമുന്നില്‍ വധിച്ചത്.
ഇന്ത്യന്‍ സൈന്യം ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ദൗത്യമായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ വ്യാപനത്തിന്റെ ഫലമായി പഞ്ചാബില്‍ അക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളോടുള്ള ഇന്ദിരാഗാന്ധിയുടെ പ്രതികരണമായിരുന്നു ഓപ്പറേഷന്‍.
1984 ജൂണ്‍ ഒന്നും ജൂണ്‍ എട്ടിനും ഇടയില്‍ അമൃത്സറില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ പ്രകാരം, അന്നത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍(സുവര്‍ണ്ണ ക്ഷേത്രം) ആയുധങ്ങള്‍ സംഭരിക്കുന്ന സിഖ് തീവ്രവാദികളെ തുരത്താന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
1980കളില്‍ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ അകാല്‍ തഖ്ത് സമുച്ചയത്തില്‍ ഖാലിസ്ഥാന്റെ അനുയായികള്‍ അഭയം പ്രാപിച്ചിരുന്നു. അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ അകാല്‍ തഖ്ത് സമുച്ചയത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയാരുന്നു ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: