ലഖ്നോ: ലഖ്നോ കോടതി മുറ്റത്ത് അഭിഭാഷക വേഷത്തില്‍ എത്തിയ യുവാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി കൊലയ്ക്കും കൊള്ളയ്ക്കും പിടിച്ചുപറിയ്ക്കും പേര് കേട്ട ഗുണ്ടാനേതാവാണ്. അഞ്ച് തവണ ബിഎസ്പിയുടെ എംഎല്‍എ ആയ മുക്താര്‍ അന്‍സാരി എന്ന ഗ്യാങ് ലീഡറുടെ വലം കൈയാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി.
ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ശരീരത്തില്‍ കയറ്റിയത് എകെ47ല്‍ നിന്നും 400 ബുള്ളറ്റുകള്‍
സഞ്ജീവ് മഹേശ്വരി നടത്തിയ ഏറ്റവും പ്രമാദമായ കൊലപാതകങ്ങളില്‍ ഒന്നാണ് ബിജെപി എംഎല്‍എ കൃഷ്ണാനന്ദ റായിയുടേത്. ബിജെപിബിജെപിയുടെ കരുത്തനായ നേതാവും എംഎല്‍എയുമായ കൃഷ്ണാനന്ദ റായിയെ അതിക്രൂരമായാണ് വധിച്ചത്. 400 ബുള്ളറ്റുകളാണ് കൃഷ്ണനന്ദ റായിയുെട ശരീരത്തില്‍ സഞ്ജീവ് മഹേശ്വരിയും മറ്റ് അഞ്ചു പേരും ചേര്‍ന്ന് വെടിവെച്ച് കയറ്റിയത്.
ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഏറ്റവും വിവാദമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്. മാത്രമല്ല ഈ കൊല ചെയ്തവരെയെല്ലാം 2019ല്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഒരു ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്ത് തിരിച്ച് വീട്ടിലേക്ക്പോകുന്ന കൃഷ്ണാനന്ദ് റായിയെയും അനുചരന്മാരെയും ഒരു ഇടുങ്ങിയ പാലത്തിനടുത്തെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങളിലായാണ് അക്രമികള്‍ എത്തിയത്. കൃഷ്ണാനന്ദ് റായി മാത്രമല്ല, അദ്ദേഹത്തിന്റെ അഞ്ച് അനുയായികളും പട്ടാപ്പകല്‍ നടന്ന ഈ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചു. കൃഷ്ണാനന്ദ് റായി ബുള്ളറ്റ് പ്രൂഫ് വണ്ടിയിലല്ല യാത്ര ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആക്രമണം.
മറ്റ് നാല് കൊലപാതകക്കേസുകളിലും സഞ്ജീവ് മഹേശ്വരി ജീവ പ്രതിയാണ്. 1995 മുതല്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടുവരികയായിരുന്നു സഞ്ജീവ് മഹേശ്വരി ജീവ. അന്തര്‍സംസ്ഥാന കുറ്റവാളി സംഘത്തിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. കൊലപാതകം, കൊള്ള, മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗ്യാങ് അക്രമം എന്നിവയില്‍ സഞ്ജീവ് മഹേശ്വരി സജീവമായിരുന്നു. ഒരു ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി രണ്ടു കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
കുടുങ്ങിയത് ബിജെപി നേതാവ് ബ്രഹ്മദത്ത് മഹേശ്വരിയെ വധിച്ച കേസില്‍
ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ എന്നിവ വധിച്ച കേസില്‍ 2006ലാണ് പൊലീസ് സഞ്ജീവ് മഹേശ്വരിയെ അറസ്റ്റ് ചെയ്തത്. ബ്രഹ്മദത്ത് ദ്വിവേദിയെ വധിച്ച കേസില്‍ സഞ്ജീവ് മഹേശ്വരി ജീവയ്ക്കും സമാജ് വാദി പാര്‍ട്ടി എംഎല്‍എയായ വിജയ് സിങ്ങിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു.
ഗ്യാങ്ങ് ലീഡന് മുക്താര്‍ അന്‍സാരിയുടെ അനുയായി
ഗ്യാങ്ങ് ലീഡന് മുക്താര്‍ അന്‍സാരിയുടെ അനുചരനാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി. മുക്താര്‍ അന്‍സാരിക്ക് വേണ്ടി ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ബിഎസ് പിയുടെ എംഎല്‍എ ആയി അഞ്ച് തവണ വിജയിച്ച് മുക്താന് അന്‍സാരി ഒരു കാലത്ത് കൊലയും കൊള്ളയും പതിവാക്കിയ ക്രിമനലായിരുന്നു. കുറ്റകൃത്യവും രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തി ഒട്ടേറെ കലാപങ്ങളും മുക്താര്‍ അന്‍സാരി നടത്തിയിട്ടുണ്ട്. അതില്‍ പലതിലും ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റവിമുക്തനായി. കഴിഞ്ഞ ദിവസം ഒരു കൊലപാതകക്കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വേറെയും കേസുകളില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: