Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 11:19 pm IST
inIndia

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അതിവേഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് മരണം 288ല്‍ ഒതുക്കാന്‍ സഹായകമായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മിന്നല്‍ വേഗത്തില്‍ നടപടികള്‍ എടുക്കുകയും നാട്ടുകാര്‍ അതിവേഗം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതിനാല്‍ ബോഗികളില്‍ കുടുങ്ങിയവരില്‍ നിരവധി പേരെ കൃത്യസമയത്ത് പു

റത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. ഇന്നലെ ഉച്ചയ്‌ക്കു മുന്‍പു തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ട്രാക്കുകള്‍ പുനഃസ്ഥാപിക്കാനും ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.

ഒന്‍പത് ദുരന്ത നിവാരണ സേനാ സംഘങ്ങളാണ് (ഏഴ് ഒഡീഷയില്‍ നിന്നും രണ്ടെണ്ണം ബംഗാളില്‍ നിന്നും) രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. മെറ്റല്‍ കട്ടറുകളും അപകടത്തില്‍ പെട്ടവരെ മണത്തു കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായക്കളും ബോഗികളും മറ്റും ഉയര്‍ത്താനുള്ള  വാഹനങ്ങളും ഉപകരണങ്ങളും അടക്കം മുന്നൂറിലേറെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിതെന്ന് എന്‍ഡിആര്‍എഫ് ഐജി നരേന്ദ്ര സിങ് ബുന്ദേലയും ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളും പറഞ്ഞു.  

രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ എം 17 ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു.

ബാലാസോര്‍ ജില്ലാ ആശുപത്രി യുദ്ധക്കളം പോലെ

അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബാലാസോര്‍ ജില്ലാ ആശുപത്രിയില്‍ യുദ്ധക്കളത്തിന്റെ പ്രതീതി. പരിക്കേറ്റ നൂറുകണക്കിന് പേരെയാണ് ആംബുലന്‍സുകളില്‍ അതിവേഗം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ആശുപത്രിയിലെ മുറികളും ഇടനാഴികളും വാര്‍ഡുകളും അതിവേഗം നിറഞ്ഞു കവിഞ്ഞു. 900 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ട്രെച്ചറുകളില്‍ പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഇത്തരമൊരു അവസ്ഥ ഞാന്‍ കണ്ടിട്ടില്ല, ഒറ്റയടിക്ക് 251 പരിക്കേറ്റവരെയാണ് ആദ്യം എത്തിച്ചത്. ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രാത്രി മുഴുവന്‍ പകലാക്കിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് 70 ഓളം പേരെ കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ചെറിയ പരിക്കുകള്‍ മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി അപ്പപ്പോള്‍ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെള്ളത്തുണി പുതപ്പിച്ച  

മൃതദേഹങ്ങള്‍ മോര്‍ച്ചറി  നിറഞ്ഞു

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ബാലാസോര്‍ ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും മോര്‍ച്ചറികളില്‍ നിരന്നു. വെള്ളത്തുണി പുതപ്പിച്ച് നിരത്തി വച്ച അവ കണ്ട് ഓടിക്കൂടിയവര്‍ ഞെട്ടി. അവ ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.

രക്തദാനത്തിന് സജ്ജരായി  

നൂറുകണക്കിന് യുവാക്കള്‍

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം നല്കാന്‍ സന്നദ്ധരായി നൂറു കണക്കിന് യുവാക്കള്‍ എത്തിയത് ആശ്വാസമായതായി ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ആശുപത്രിയില്‍ ചെറുപ്പക്കാരുടെ ക്യൂ കണ്ട് ഞാന്‍ അമ്പരന്നു പോയി, ഒറ്റരാത്രി കൊണ്ട് 500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇതും ജീവിതത്തിലെ ആദ്യ അനുഭവമാണ്. ബാലാസോര്‍ മെഡിക്കല്‍ കോളജില്‍ രണ്ടായിരത്തോളം പേരാണ് രക്തം നല്കാന്‍ സന്നദ്ധരായി എത്തിയത്.

‘ഉറക്കത്തില്‍ നിരവധി പേര്‍  

ദേഹത്തേക്ക് വീണു’

ട്രെയിന്‍ പാളം തെറ്റുമ്പോള്‍ ഞാന്‍ ഉറക്കത്തിലായിരുന്നു. പത്തു പതിനഞ്ചു പേര്‍ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. അതോടെ ഉണര്‍ന്ന ഞാന്‍ കോച്ചിനു പുറത്തേക്ക് വന്നു. കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. കൈകാലുകള്‍ അവിടവിടെ ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു അത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

Tags: deathടോള്‍ഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.