പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചാളയൂര്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുട്ടിയാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാര്‍ തുരത്തിയിരുന്നു. എന്നാല്‍ ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു.
ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്നുതന്നെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മെയ് അവസാന വാരം തൃശൂര്‍ വാഴാനിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു. വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്.
മലമ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലായി മുപ്പത് കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ട്. ഇവ പലപ്പോഴും കാടിറങ്ങി പുലർച്ചെയും വൈകിട്ടുമൊക്കെയാണ് മലമ്പുഴ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തുന്നത്. 12ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: