തിരുവനന്തപുരം: സിനിമാ സംവിധായകന് രാജസേനന് ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം രാജസേനന് പറഞ്ഞു. രാഷ്ട്രീയക്കാരന് എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍ നിന്ന് നേരിട്ടതെന്നാണ് രാജസേനന്റെ ആരോപണം. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സിപിഎം ആണെന്നും രാജസേനന് പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: