ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു 1994ല്‍ പുറത്തിറങ്ങിയ മൊഹ റ. അക്ഷയ് കുമാറും രവീണ ടണ്ടനും ആയിരുന്നു നായികാ നായകന്മാര്.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ടിപ്പ് ടിപ്പ് ബര്‍സ പാനി. മഴ നനഞ്ഞ് കുതിര്‍ന്ന് അക്ഷയ് കുമാറും രവീണ ടണ്ടനും ആടിപ്പാടുന്ന രംഗമായിരുന്നു ഗാനത്തില്‍.
രവീണയുടെ നനഞ്ഞൊട്ടിയ മഞ്ഞ നിറത്തിലുളള സാരിയിലൂടെ നായികയുടെ ശരീരവടിവുകള്‍ കാണുന്ന രംഗത്തില്‍ അഭിനയിക്കാന്‍ നടി തയാറായിരുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.
ടിപ്പ് ടിപ്പ് ബര്‍സ പാനിയുടെ ചിത്രീകരണത്തിന് മുമ്പ് ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നുവെന്ന് രവീണ പറഞ്ഞു. സാരി ഊര്‍ന്ന് മാറാന്‍ അനുവദിക്കില്ലെന്നും അക്ഷയ് കുമാറിനെ ചുംബിക്കില്ലെന്നുമാണ് നിബന്ധന വച്ചത്.
ഇന്ദ്രിയാനുഭൂതി ഉണര്‍ത്തുന്ന ഗാനമായിരുന്നെങ്കിലും അതില്‍ പ്രത്യക്ഷമായ ലൈംഗികതയൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി ചൂണ്ടിക്കാട്ടി.ശരീരം മുഴുവന്‍ ആവരണം ചെയ്യുന്ന വസ്ത്രം ധരിച്ചാലും വ്യക്തിക്ക് സെക്സിയായി അഭിനയിക്കാനാകുമെന്നും രവീണ പറഞ്ഞു.
മൊഹ്റയുടെ പ്രൊഡക്ഷന്‍ ഡിസൈനറും തിരക്കഥാകൃത്തുകളില്‍ ഒരാളുമായ ഷബ്ബീര്‍ ബോക്സ്വാല മുമ്പ് ഒരഭിമുഖത്തില്‍ ടിപ് ടിപ് ബര്‍സാ പാനിയില്‍ അഭിനയിക്കാന്‍ രവീണയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. രവീണയുടെ പിതാവിന് ഇത് ഇഷ്ടപ്പെടില്ലെന്ന് കരുതിയതിനാലാണത്. പിന്നീട് ചിത്രത്തിന്റെ സംവിധായകന് രാജീവ് റായിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഗാനം രംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്
കെജിഎഫ്: ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലാണ് രവീണ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ദത്തിനൊപ്പം ഘുഡ്ചാഡിയിലാണ് അവര്‍ അടുത്തതായി അഭിനയിക്കുന്നത്. ബിനോയ് ഗാന്ധി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യാും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: