കുനോ : മധ്യപ്രദേശ് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചതില്‍ ഒരു പെണ് ചീറ്റയെ കൂടി വിശാല വനത്തിലേക്ക് തുറന്നുവിട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച നീര്‍വ എന്ന പെണ് ചീറ്റയെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്. ഇതോടെ വിശാലവനത്തിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ഏഴായി.
മൂന്ന് മുതല്‍ നാല് വയസ്സുവരെ പ്രായം തോന്നിക്കുന്ന ചീറ്റയാണ് നീര്‍വ. പത്ത് ചീറ്റകള്‍ നിലവില്‍ സംരക്ഷിത മേഖലയില്‍ കഴിയുന്നുണ്ട്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഇവയേയും വിശാല വനത്തിലേക്ക് തുറന്നു വിടും. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നത്.
നമീബിയയില്‍ നിന്നും എട്ട് ചീറ്റകളുള്ള ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് എത്തിയത്. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 18ന് രണ്ടാം ബാച്ചും എത്തിയിരുന്നു. കുനോയില്‍ എത്തിച്ച ചീറ്റകളില്‍ മൂന്നെണ്ണം ചത്തിരുന്നു. കൂടാതെ മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും ഇതില്‍ മൂന്നെണ്ണം ചത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: