Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാദ്യരത്‌നം കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ അന്തരിച്ചു

സംസ്‌കാരം ഉച്ചയ്‌ക്ക് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 08:36 am IST
inKerala

കണ്ണൂര്‍: വടക്കെ മലബാറിലെക്ഷേത്ര വാദ്യകലയുടെ അമരക്കാരനും, വാദ്യകലയ്‌ക്ക് മലബാറിൽ ജന ശ്രദ്ധനേടികൊടുത്തവരിൽ പ്രമുഖനുമായിരുന്ന കടന്നപ്പള്ളി ശങ്കരൻ കുട്ടിമാരാർ (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

ഭാര്യ; വിജയ ലക്ഷമി. മക്കള്‍: ലത, സ്മിത, വിദ്യ. മരുമക്കള്‍ :  ശശിധരന്‍, കോട്ടയ്‌ക്കല്‍ രമേശന്‍ മാരാര്‍ , സുരേന്ദ്രന്‍

കേരളത്തിലും വിദേശ രാജ്യങ്ങളിലും വാദ്യ കല അവതരിപ്പിച്ച് ജനകീയനായ കലാകാരനാണ്  കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ.  ഗുരുക്കൻമാരിൽ നിന്നും പകർന്നു കിട്ടിയ അടിസ്ഥാന വാദ്യ സമ്പ്രദായത്തെ നിലനിർത്തി കൊണ്ട് പുതിയ തലമുറയിൽപ്പെട്ട പ്രഗൽഭരായ ഒട്ടനവധി കലാക്കാരൻമാക്കൊപ്പം വാദ്യ പ്രമാണിയായി  പുതിയസമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും  അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ കടന്നപ്പള്ളി ആശാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.  

തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും ആചാരപേരും നൽകി വാദ്യലോകം മഹാ പ്രതിഭയെ ആദരിക്കുകയുണ്ടായി. ക്ഷേത്ര  കല അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ  കടന്നപ്പള്ളി ആശാന് ലഭിച്ചിട്ടുണ്ട്. കൊട്ടിയൂർ , തളിപറമ്പ്, പയ്യന്നൂർ തുടങ്ങി മലബാറിലെ മഹാക്ഷേത്രങ്ങളിലെ അടിയന്തര- ഉത്സവ വാദ്യങ്ങൾ നടത്തി പോന്ന ശങ്കരൻ കുട്ടി ആശാന്റെ വേർപാട് കലാകേരളത്തിനും  വടക്കെ മലബാറിനും നികത്താനാവാത്ത നഷ്ടമാണ്.

വാദ്യകലയുടെ പെരുമ ലോകം മുഴുവൻ അറിയിച്ച ഈ കടന്നപ്പള്ളിക്കാരൻ കഴിഞ്ഞ ദിവസം വാദ്യശ്രീ പുരസ്‌ക്കാരത്തിനും അർഹനായി. എട്ടാം വയസിൽ പിതാവ് കൊട്ടില വീട്ടിൽ ശങ്കര മാരാരിൽ നിന്ന് ബാലപാഠങ്ങൾ സ്വായത്തമാക്കിയ ശേഷം കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.പിന്നീട് ശങ്കരൻ കുട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അര നൂറ്റാണ്ടായി മേളപെരുമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു ശങ്കരൻ കുട്ടി മാരാർ. കോറോത്ത് നാരായണ മാരാറെ ഗുരുവായി സ്വീകരിച്ച കടന്നപ്പള്ളി പുളിയാമ്പള്ളി ശങ്കര മാരാരിൽ നിന്ന് പാണിയും തിമിലയും അഭ്യസിച്ചു. പല്ലാവൂർ മണിയൻ മാരാറോടൊപ്പം നീണ്ട വർഷങ്ങൾ കഴിച്ചുകൂട്ടിയത് വലിയ അനുഭവമായി. സദനം വാസുദേവനിൽ നിന്ന് കഥകളി ചെണ്ടയും അഭ്യസിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടിയെ കൂടി കൂട്ടിന് കിട്ടിയപ്പോൾ വാദ്യലോകം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു

പാരീസ്, ലണ്ടൻ ഹോങ്ങ്‌കോങ്ങ് ,ഉക്രെയിൻ, നോർവെ, ബ്രസീൽ, മൊറോക്കോ, സിംഗപ്പൂർ തുടങ്ങി പതിനാലോളം വിദേശ രാജ്യങ്ങളിൽ വാദ്യകലയുടെ പെരുമ അറിയിച്ചു. വാദ്യകലയെ ജനകീയവൽക്കരിച്ചതാണ് ശങ്കരൻ കുട്ടി മാരാറെ ശ്രദ്ധേയനാക്കിയത്. വരേണ്യവർഗത്തിനു മാത്രം പ്രാപ്യമായ ക്ഷേത്ര കലകളെ സമൂഹത്തിലെ കീഴ്ജാതിക്കാരെ കൂടി അഭ്യസിപ്പിച്ചതിലൂടെ സ്വസമുദായത്തിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയെങ്കിലും അതിനെയെല്ലാം അവഗണിച്ച് അറിവിനു വേണ്ടി തന്റെ പക്കലേക്ക് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. വാദ്യകലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചതിന് ഗുരുവായൂർ ദേവസ്വം നാലു തവണ ശങ്കരൻ കുട്ടിയെ ആദരിച്ചിരുന്നു.കൊട്ടിയൂർ ദേവസ്വം ‘ഓച്ചർ ബഹുമതി നൽകിയാണ് ആദരിച്ചത്. തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്തു നിന്ന് വാദ്യരത്‌നം ബഹുമതി നൽകിയാണ് ആദരിച്ചത്.

വിവിധ ക്ഷേത്രങ്ങളും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. വാദ്യകലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ വാദ്യാസ്വാദകരുടെ പ്രിയപ്പെട്ട കലാകാരനാണ്. തൃഛംബരം ക്ഷേത്രോത്സവത്തിന് കടന്നപ്പള്ളിയില്ലാത്ത തിരു നൃത്തം നാട്ടുകാരുടെ ഓർ മ്മയിൽ ഉണ്ടായിട്ടില്ല. അതോടൊപ്പം അദ്ദേഹം പാടുന്ന അഷ്ടപദിയും. ഇപ്പോഴും പലരുടെയും കാതിൽ മുഴങ്ങുന്നുണ്ട്

കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ സപ്തതി ആഘോഷം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Kerala

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.