മുംബൈ : സംസ്ഥാനത്തെ ഒരുകോടിയോളമുള്ള കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ സാമ്പത്തിക സഹായമാണ് പുതിയ പദ്ധതി. ഈ പണം കര്‍ഷകരിലേക്ക് സര്‍ക്കാര്‍ നേരിട്ട് എത്തിക്കും. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഷേത്കാരി മാഹാസന്മാന് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സാമ്പത്തിക സഹായ വിതരണത്തിന് ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 6000 രൂപയ്ക്ക് പുറമെയാണ് മഹാരാഷ്ട്ര സര്‍ക്കാരും ഇപ്പോള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
2023-24 സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഒരു കോടിയില്‍ അധികം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: