നാഴികയ്‌ക്ക് നാല്‍പതുവട്ടം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന നടന്‍ കമലഹാസന്റെ നാവടപ്പിച്ച് ഗായിക ചിന്മയി. “മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കും,” ചിന്മയി ട്വിറ്ററിൽ കുറിച്ചു.
ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ച് കമൽഹാസന്‍ സംസാരിച്ചതിന് പിന്നാലെയാണ് ചിന്മയിവിമർശനവുമായി രംഗത്തെത്തിയത്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി ശ്രീപദ. വൈരമുത്തുവിനെതിരെ മീടൂ ആരോപിച്ചതിനെ തുടര്‍ന്ന് ചിന്മയിയെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
റെസ്‌ലർമാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള കമൽഹാസന്റെ ട്വീറ്റിന് മറുപടിയായി ചിന്മയി ഇങ്ങനെ കുറിച്ചു: “തമിഴ്‌നാട്ടിലെ ഒരു ഗായികയെ ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയത് കാരണം 5 വർഷത്തേക്ക് വിലക്കി. കവിക്ക് ബഹുമാനം ഉള്ളതിനാൽ അതിനെക്കുറിച്ച് ആർക്കും ഒരു വിഷയവുമില്ല. സ്ത്രീസുരക്ഷയ്‌ക്കുവേണ്ടി സംസാരിക്കുന്ന രാഷ്‌ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നു. ,”- ഇതായിരുന്നു ചിന്മയിയുടെ ട്വീറ്റ്. കമലഹാസന്‍ ഈ വിമര്‍ശനത്തിനോട് ഇതുവരെയും പ്രതികരിച്ചില്ല. കാരണം വൈരമുത്തുവിനെതിരായ ആരോപണത്തില്‍ കമലഹാസന്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: