ബംഗളുരു : കര്‍ണാടകയില്‍ 24 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മന്ത്രിമാരുടെ എണ്ണം 34 ആയി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
പുതിയ മന്ത്രിമാരില്‍ ആറ് പേര്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നും, നാല് പേര്‍ വൊക്കലിഗ സമുദായത്തില്‍ നിന്നും, മൂന്ന് പേര്‍ പട്ടികജാതികളില്‍ നിന്നും രണ്ട് പേര്‍ പട്ടികവര്‍ഗത്തില്‍ നിന്നും അഞ്ച് പേര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമാണ്. മുസ്ലീം, ജൈന, ബ്രാഹ്മണ, നാംധാരി റെഡ്ഡി സമുദായങ്ങള്‍ക്ക് ഓരോ പ്രതിനിധി വീതം ഈ പട്ടികയിലുണ്ട്. ഒരു വനിത മാത്രമാണ് മന്ത്രിസഭയിലുളളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെല്‍ഗാം റൂറല്‍ മണ്ഡലത്തില്‍ നിന്ന് 1,06,805 വോട്ടുകള്‍ നേടി വിജയിച്ച ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍ ആണ് വനിതാ മന്ത്രി.ബി ജെ പിയുടെ നാഗേഷ് അന്നപ്പ മനോല്‍ക്കറെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നാല് ദിവസത്തെ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഇത്തവണ അധികാരത്തിലെത്തിയത്.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ പട്ടിക
എച്ച് കെ പാട്ടീല്‍, കൃഷ്ണ ബൈരെ ഗൗഡ,എന്‍ ചെലുവരയസ്വാമി,കെ വെങ്കിടേഷ്,എച്ച് സി മഹാദേവപ്പ,ഈശ്വര്‍ ഖണ്ഡ്രെ,ക്യാതസാന്ദ്ര എന്‍.രാജണ്ണ,ദിനേശ് ഗുണ്ടു റാവു, ശരണബസപ്പ ദര്‍ശനപൂര്‍, ശിവാനന്ദ് പാട്ടീല്‍,തിമ്മാപൂര്‍ രാമപ്പബാലപ്പ,എസ് എസ് മല്ലികാര്‍ജുന്‍,തംഗദഗി ശിവരാജ് സംഗപ്പ,ശരണപ്രകാശ് രുദ്രപ്പ,പാട്ടീല്‍ മങ്കല്‍ വൈദ്യ,ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍,റഹീം ഖാന്‍,ഡി സുധാകര്‍,സന്തോഷ് എസ് ലാഡ്,എന്‍ എസ് ബോസരാജു,സുരേഷ ബി.എസ്,മധു ബംഗാരപ്പ,ഡോ എം സി സുധാകര്‍,ബി നാഗേന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: