Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയ്‌ക്ക് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ള ചെങ്കോലു കൈമാറാന്‍ തമിഴ്നാട്ടിലെ അമ്പലവാന ദേശിഗ പരമാചാര്യസ്വാമികള്‍ ശനിയാഴ്ച ദല്‍ഹിയ്‌ക്ക്

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ചെങ്കോല്‍ പ്രധാമന്ത്രി മോദിയ്‌ക്ക് കൈമാറാന്‍ ദല്‍ഹിയ്‌ക്ക് പോകുമെന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 27 ശനിയാഴ്ച ദല്‍ഹിയ്‌ക്ക് പോകുമെന്നും തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 07:07 pm IST
inIndia

ചെന്നൈ:  പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ചെങ്കോല്‍ പ്രധാമന്ത്രി മോദിയ്‌ക്ക് കൈമാറാന്‍ ദല്‍ഹിയ്‌ക്ക് പോകുമെന്ന്   തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍.  മെയ് 27 ശനിയാഴ്ച ദല്‍ഹിയ്‌ക്ക് പോകുമെന്നും  വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം  പറഞ്ഞു.

ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് മേധാവി മൗണ്ട് ബാറ്റണ്‍ പ്രഭുവിന് ചെങ്കോല്‍ കിട്ടിയിരുന്നെന്നും അദ്ദേഹം 1947ല്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നെഹ്രുവിന് കൈമാറിയിരുന്നെന്നും തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍ പറ‍ഞ്ഞു.  

മെയ് 28നാണ് പ്രധാനമന്ത്രി മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. ഭാരതീയ ഹൈന്ദവ പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.  

ചെങ്കോലിന്റെ ചരിത്രം

ഇന്ത്യ അധികാരം കൈമാറുമ്പോള്‍ അത് എങ്ങിനെയാവണം എന്ന്  ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനവൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ചിന്തിച്ചിരുന്നു. അധികാരക്കൈമാറ്റത്തെ വിശിഷ്ടമാക്കുന്ന എന്തെങ്കിലും ഒരു ചടങ്ങ് ഭാരതത്തില്‍ നിലനിന്നിരുന്നോ എന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രിയാകാന്‍ പോകുന്ന നെഹ്രുവിനോട് ചോദിച്ചു.  

നെഹ്രു ഈ ചോദ്യം മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനും അവസാനഗവര്‍ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുമായി പങ്കുവെച്ചു. സി. രാജഗോപാലാചാരിയാണ് മഹത്തായ ചോള രാജവംശത്തിന്റെ പാരമ്പര്യ അധികാര കൈമാറ്റ മുദ്രയായ ചെങ്കോലിന്റെ കാര്യം നെഹ്രുവിനോടു പറഞ്ഞത്. പുതിയ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ പുരോഹിതര്‍ ചെങ്കോല്‍ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോല്‍ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിച്ചു.  

അന്ന് സി. രാജഗോപാലാചാരി നേരിട്ടാണ് സ്വര്‍ണ ചെങ്കോല്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ചെങ്കോല്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ പ്രമുഖ ശൈവമഠമായ തിരുവാവാടുതുറൈ മഠത്തിന്റെ ഇരുപതാമത് ഗുരുമഹാ സന്നിധാനം ശ്രീലശ്രീ അമ്പലവാന ദേശികസ്വാമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം മദ്രാസിലെ സ്വര്‍ണ്ണ വ്യാപാരികളായ വുമ്മിഡി ബംഗാരുചെട്ടിക്ക് ചെങ്കോലിന്റെ രൂപരേഖ കൈമാറി. അവരുടെ പണിശാലയിലാണ് ചെങ്കോല്‍ നിര്‍മ്മിക്കപ്പെട്ടത്. അഞ്ചടി ഉയരത്തില്‍ സ്വര്‍ണംപൊതിഞ്ഞ് രത്നങ്ങള്‍കൊണ്ട് അലങ്കരിച്ച ചെങ്കോലില്‍ ഏറ്റവും മുകളിലായി ഭഗവാന്‍ ശിവന്റെ വാഹ നമായ നന്ദികേശന്റെ രൂപവും കൊത്തിവെച്ചിരുന്നു.

ചെങ്കോല്‍ കൈമാറ്റ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ രാജഗോപാലാചാരി, തമിഴ്നാട്ടിലെ മഠാധിപതി അമ്പലവാന ദേശികരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. പകരം പ്രതിനിധിയായി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാനെ അദ്ദേഹം നിയോഗിച്ചു. മന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കാന്‍ മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാന്‍ നാദസ്വരവിദ്വാന്‍ ടി.എന്‍. രാജരത്നംപിള്ളയെയും ചുമതലപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അവര്‍ ദല്‍ഹിയിലെത്തി.

നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുമുമ്പായിരുന്നു അധികാരക്കൈമാറ്റച്ചടങ്ങ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിനാണ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ചെങ്കോല്‍ ആദ്യം കൈമാറിയത്. 1947 ആഗസ്ത് 14ന് രാത്രി 11.45ന് മൗണ്ട് ബാറ്റണില്‍ നിന്ന് കുമാരസ്വാമി തമ്പിരാന്‍ ചെങ്കോല്‍ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പവിത്രമായ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് ഘോഷയാത്രയായി ചെന്ന് നെഹ്രുവിന് കൈമാറി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഋഷിവര്യനായ തിരുജ്ഞാന സംബന്ധര്‍ രചിച്ച കോളറു പതികം എന്ന പവിത്രമായ കീര്‍ത്തനവും ഈ സമയം അന്തരീക്ഷത്തില്‍ മുഴങ്ങി. പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ സ്വീകരിച്ച നെഹ്റു ഭാരതത്തെ ഭരിക്കാനുള്ള നിയോഗം അനുഗ്രഹാശിസ്സുകളോടെ സ്വീകരിക്കുകയായിരുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലും ചെങ്കോല്‍  

ചരിത്രപ്രസിദ്ധമായ ഈ ചെങ്കോല്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം എന്ന് മോദി സര്‍ക്കാര്‍ കരുതുന്നു. അതിരുകളില്ലാത്ത പ്രതീക്ഷയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തവും സമൃദ്ധവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണിത്. പുതിയ ഭാരതം ലോകത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം നേടുന്നതിന് സാക്ഷ്യം വഹിക്കുന്ന, അമൃതകാലത്തിന്റെ പ്രതീകമാകുമിത്.

Tags: ചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍തിരുവാവാടുതുറൈ അഥീനdelhiപ്രധാനമന്ത്രി മോദിചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.