Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വലിയ ജനാധിപത്യത്തിന് പുതിയ ശ്രീകോവില്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2023, 05:00 am IST
in Editorial

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായതാണ് ഇതിനു കാരണം. രാഷ്‌ട്രപതിയാണ് ഇത് ചെയ്യേണ്ടതെന്ന നിലപാടാണത്രേ ചടങ്ങ് ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത് ഭരണഘടനയ്‌ക്കുതന്നെ എതിരാണെന്നുവരെ കോണ്‍ഗ്രസ് വാദിക്കുകയാണ്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിനുമേല്‍ സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം പ്രതിഷ്ഠിക്കുന്നതും, അവസരവാദപരവുമായ നിലപാടാണിത്. ഇതിനു മുന്‍പ് പാര്‍ലമെന്റിന്റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും. നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇല്ലാതിരുന്ന അയിത്തമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സ് കല്‍പ്പിക്കുന്നത്. രാഷ്‌ട്രത്തിന്റെ മേധാവി രാഷ്‌ട്രപതിയായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയാണെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. സര്‍ക്കാരിനുവേണ്ടി പാര്‍ലമെന്റിനെ നയിക്കുന്നതും പ്രധാനമന്ത്രിയാണ്. രാഷ്‌ട്രപതി പാര്‍ലമെന്റ് അംഗമല്ല, പ്രധാനമന്ത്രി  അംഗമാണ്. ഈ നിലയ്‌ക്ക് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും പ്രധാനമന്ത്രി മോദിക്കുണ്ട്. ഇത് പ്രധാനമന്ത്രിയില്‍നിന്ന് എടുത്തുമാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നത്.  

കോണ്‍ഗ്രസ്സിനും മറ്റും രാഷ്‌ട്രപതിയോട് പൊട്ടിമുളച്ചിരിക്കുന്ന സ്‌നേഹം വെറും കാപട്യമാണ്. ദ്രൗപതി  മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ സമ്പൂര്‍ണമായി എതിര്‍ത്തവരാണ് ഈ പാര്‍ട്ടികള്‍. ഗോത്രവര്‍ഗക്കാരില്‍നിന്ന് ഒരാള്‍, അതും ഒരു വനിത രാഷ്‌ട്രത്തിന്റെ പരമോന്നത പദവിയിലെത്തുകയാണെന്ന പരിഗണന കോണ്‍ഗ്രസ് മുര്‍മുവിന് നല്‍കിയില്ല. ദ്രൗപതി മുര്‍മുവിന്റെ നിറത്തെപ്പോലും കോണ്‍ഗ്രസ് കടന്നാക്രമിച്ചു. ജനാധിപത്യമര്യാദ പോയിട്ട് സാമാന്യ മര്യാദപോലും കാണിക്കാത്ത ഇക്കൂട്ടരാണ് ഇപ്പോള്‍ രാഷ്‌ട്രപതിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ പാര്‍ട്ടികള്‍ പറയുന്നതുപോലെ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രപതിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്നിരിക്കട്ടെ. അപ്പോഴും അത് ബഹിഷ്‌കരിക്കാന്‍ അവര്‍ പുതിയ കാരണങ്ങള്‍ കണ്ടുപിടിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ലല്ലോ. പുതിയ പാര്‍ലമെന്റിന്റെ മകുടത്തില്‍ ഗര്‍ജിക്കുന്ന സിംഹങ്ങളുടെ അശോകസ്തംഭം സ്ഥാപിക്കുന്നതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. അധികാരം പോയാല്‍ രാജ്യവിരുദ്ധരാവുക. രാജ്യത്തിന് നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ തരംതാണ രാഷ്‌ട്രീയം പയറ്റുക. അതിന് അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കുക. രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തിനു പകരം രാജ്യത്തിന്റെ അന്തസ്സിനു ചേര്‍ന്ന പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നതിനെ അംഗീകരിക്കാനും, അതില്‍ അഭിമാനിക്കാനും സാമ്രാജ്യത്വദാസ്യം പേറുന്ന കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നതാണ്  സത്യം.

പാര്‍ലമെന്റിന് പുതിയ മന്ദിരം വേണമെന്ന ആവശ്യം വളരെക്കാലം മുന്‍പ് ഉയര്‍ന്നതാണ്. എന്നാല്‍ അത് സാക്ഷാത്കരിക്കാന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്  ഏറ്റവും മനോഹരമായി തന്നെ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. രാജ്യം മുഴുവനും ഇതില്‍ ആഹ്ലാദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഒരുതരത്തിലുള്ള രാഷ്‌ട്രീയ താല്‍പ്പര്യവുമില്ല. ഇതിനു തെളിവാണ് ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പ്രഥമ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ, ചോള രാജവംശത്തിന്റെ അധികാര മുദ്രയായ ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നില്‍ സ്ഥാപിക്കുന്നത്. ദക്ഷിണേന്ത്യയുടെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പേരുപറഞ്ഞ് വിഘടനവാദം പയറ്റുന്നവര്‍ക്ക് പുതിയ ഭാരതത്തിന്റെ മറുപടിയാണിത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സുരക്ഷാ സജ്ജീകരണങ്ങളോടെയും നിര്‍മിച്ചിട്ടുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ഉജ്വലപ്രതീകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയുമാണിത്. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സും മറ്റും ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇത് മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ ജനങ്ങളില്‍ നിന്നും ജനാധിപത്യത്തില്‍നിന്നും ഒറ്റപ്പെടും.

Tags: Presidential Inagurationdelhiപുതിയ പാര്‍ലമെന്‍റ് മന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.