തിരുവനന്തപുരം: കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. രാവിലെ 11ന് കേസരി ഹാളില്‍ നടന്ന മാധ്യമ സെമിനാര്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാളെ വൈകിട്ട് 4ന് വിളംബര റാലി, 5.30ന് ട്രേഡ് യൂണിയന് സമ്മേളനം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും.
വ്യാഴം രാവിലെ 10ന് തമ്പാനൂര്‍ ബിടിആര്‍ ഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിക്കും. തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി, എന്‍.കെ. പ്രേമചന്ദ്രന് എംപി, എം. വിന്‍സന്റ് എംഎല്‍എ. ഓള് ഇന്ത്യ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ എന്നിവര്‍ സംസാരിക്കും. സ്വാഗത സംഘം ചെയര്മാന് വി. ജോയി എംഎല്‍എ, ആക്ടിങ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ജില്ലാ സെക്രട്ടറിയുമായ എസ്. ഉദയകുമാര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ജി. പ്രവീണ്‍, ഫസല്‍ റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: