Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഖിശ്രീയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ആരോപണവിധേയന്‍ അര്‍ജുന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

സംഭവത്തില്‍ ഫോണ്‍വിവരങ്ങളുടേയും സുഹൃത്തുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 10:57 am IST
inKerala

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. ചിറയിന്‍കീഴ് പുളിമൂട്ടുകടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ അര്‍ജുന്‍ എന്ന യാളുടെ ശല്യം സഹിക്കവയ്യാതെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ രാജീവ് ആരോപിക്കുന്നത്. ഇയാള്‍ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനാറു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാല്‍, ആരോപണ വിധേയനായ അര്‍ജുന്‍ രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവ് പെണ്‍കുട്ടിക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളും നല്‍കിയ കത്തുകളും പരിശോധിച്ചതില്‍ നിന്നും ഭീഷണിയുടെ സ്വഭാവം അവയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യുവാവിനെതിരെ കേസെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഇയാളോട് പോലീസിനു മുന്നാകെ ഹാജരാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു രാഖിശ്രീ. മികച്ച വിജയമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഖിശ്രീ അന്ന് പകല്‍ സ്‌കൂളിലെത്തി കൂട്ടുകാരെ കാണുകയും ചെയ്തിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് രാഖിശ്രീ ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്.  

അര്‍ജുനുമായുള്ള പരിചയമാണ് രാഖിശ്രീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ആറുമാസം മുന്‍പ് സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വച്ചാണ് യുവാവുമായി പെണ്‍കുട്ടി പരിചയപ്പെടുന്നതെന്നാണ് സൂചനകള്‍. പരിചയം പിന്നീട് വളരുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ രാഖിശ്രീക്ക് ഒരു മൊബൈല്‍ഫോണ്‍ നല്‍കിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഈ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ബന്ധപ്പെടാന്‍ തന്റെ അമ്മയുടേയും സഹോദരിയുടെയും ഫോണ്‍ നമ്പറുകളും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് രാജീവ് ആരോപിക്കുന്നുണ്ട്.  

എസ്എസ്എല്‍സി ജയിച്ചയുടന്‍ യുവാവിനൊപ്പം ഇറങ്ങിച്ചെല്ലണമെന്നും ഇല്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും രാജീവ് ആരോപിക്കുന്നു. ഇതിനിടെ കഴിഞ്ഞ 15ന് ട്യൂഷന്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിയെ ചിറയിന്‍കീഴ് ബസ് സ്‌റ്റോപ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി യുവാവ് ഭീഷണപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്.  

ഇതിനിടെ രാഖിശ്രീയുടെ മാതാപിതാക്കള്‍ക്ക് എതിരെ ആരോപണ വിധേയനായ യുവാവിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.  ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തില്‍ രാഖിശ്രീക്ക് എതിര്‍പ്പ് ഇല്ലായിരുന്നുവെന്നും യുവാവിന്റെ അമ്മയും സഹോദരിയും പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ പെണ്‍കുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഫോണ്‍വിവരങ്ങളുടേയും സുഹൃത്തുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

Tags: suicidedeathകേരള പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.