ലണ്ടന്‍ : പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റി. നോട്ടിങ്ഹാം ഫോറസ്റ്റിനോട് രണ്ടാം സ്ഥാനത്തുളള ആഴ്‌സണല്‍ പരാജയപ്പെട്ടതോടെ ആണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ഉറപ്പാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെട്ടത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത്.
പരാജയപ്പെട്ടതോടെ ആഴ്‌സണല്‍ 37 മത്സരങ്ങളില്‍ നിന്ന് 81 പോയന്റില്‍ നില്‍ക്കുകയാണ്. ഇനി 85 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം എത്താന്‍ ആഴ്‌സണലിനാകില്ല. സീസണില്‍ ഭൂരിഭാഗത്തിലും ഒന്നാം സ്ഥാനത്ത് നിന്ന ആഴ്‌സണല്‍ അവസാന ഘട്ടത്തിലാണ് കിരീടം കൈവിട്ടത്.
ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷനില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒമ്പതാം കിരീടമാണിത്. പ്രീമിയര്‍ ലീഗില്‍ ഇത് അവരുടെ ഏഴാം കിരീടവും. 1
പ്രതികരിക്കാൻ ഇവിടെ എഴുതുക: