ദല്‍ഹി : ഐ പി എല്‍ ക്രിക്കറ്റില്‍ ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകര്‍പ്പന്‍ ജയം. 77 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ 17 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി.
ആദ്യ വിക്കറ്റില്‍ 14 ഓവറില്‍ 141 റണ്‍സ് നേടി. ഗെയ്ക് വാദ് 50 പന്തില്‍ 79 റണ്‍സ് നേടി. കോണ്‍വേ 52 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായി. ജഡേജ ഏഴ് പന്തില്‍ 22 റണ്‍സും ധോണി നാല് പന്തില്‍ അഞ്ച് റണ്‍സുമെടുത്തു.
224 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. 27 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 5 റണ്‍സിന് പൃഥ്വി ഷാ, 3 റണ്‍സിന് സാള്‍ട്ട്, റണ്‍ എടുക്കാതെ റുസൊ എന്നിവര്‍ പുറത്തായി. 13 റണ്‍സ് എടുത്ത യാഷ് ദുള്‍,15 റണ്‍സ് എടുത്ത അക്സര്‍ പട്ടേല്‍ എന്നിവരും വേഗം പുറത്തായി
വാര്‍ണര്‍ 58 പന്തില്‍ 86 റണ്‍സ് എടുത്തു. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റും തീഷണയും പതിരണഹും രണ്ട് വിക്കറ്റ് വീതവും എടുത്തു. തുശാര്‍ ദേശ്പാണ്ടെ, ജഡേജ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: