അമ്പലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീട് പൊളിച്ച് ബഹുനില മന്ദിരം നിര്‍മിക്കുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നടത്തുന്നതായി പരാതി. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഷീബാ മന്‍സില്‍ സൈനുലബ്ദീനാണ് കെട്ടിടം നിര്‍മിക്കുന്നത്. അയല്‍ വാസി പുത്തന്‍ പറമ്പില്‍ മനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുറക്കാട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ബിസിനസുകാരനായ ഇദ്ദേഹത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് 2019ലാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു ലഭിച്ചത്.
നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഈ വീട്ടില്‍ തന്റെ ബിസിനസ് സാമഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണാക്കി മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഈ വീട് പൊളിച്ചുമാറ്റിയ ശേഷം ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച നഷ്ടപരിഹാരത്തുക ഉപയോഗിച്ച് ബഹുനില മന്ദിരം നിര്‍മിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഈ പരാതിയെത്തുടര്‍ന്ന് പഞ്ചായത്തില്‍ നിന്ന് നടത്തിയ പരിശോധനയില്‍ പരാതി കഴമ്പുള്ളതാണെന്ന് തെളിഞ്ഞു.ഇതിനുശേഷം പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും മൂന്നു ദിവസത്തിനു ശേഷം വീണ്ടും കെട്ടിട നിര്‍മാണമാരംഭിച്ചുവെന്ന് കാട്ടി മനു വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.
അര്‍ഹതയില്ലാത്ത വ്യക്തിക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചത് അന്വേഷിക്കണമെന്നും ഇദ്ദേഹത്തില്‍ നിന്ന് പണം തിരികെ ഈടാക്കണമെന്നും മനുപരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: