Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുളികന്‍ എന്ന ഉഗ്രശക്തി

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്‌നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 06:48 pm IST
inSamskriti

ജ്യോതിഷഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്‌നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു.  

മുഹൂര്‍ത്തവിഷയത്തില്‍ ഒമ്പത് കാര്യങ്ങള്‍ ഒഴിവാക്കും. അതിനെ ‘നവദോഷങ്ങള്‍’ എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളില്‍ ഒന്നാണ്.

ഗ്രഹനിലയില്‍ ‘മാ’ എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നത് ശനിയുടെ പേരാകയാല്‍ ‘മ’ എന്ന അക്ഷരം ശനിയെ കുറിക്കാന്‍ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നാണ് വിശ്വാസം. അതിനാല്‍ ‘മന്ദന്റെ മകന്‍’ എന്ന അര്‍ത്ഥത്തില്‍ ‘മാന്ദി’ എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ ആദ്യാക്ഷരമായ ‘മാ’ എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി. ‘ഗുളികോല്പത്തി’എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതില്‍ വിവരിക്കുന്നു. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ ഉഗ്രയുദ്ധമുണ്ടായി. നെറ്റിയില്‍ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവന്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. അപ്പോള്‍ ശനിയുടെ നെറ്റിയില്‍ നിന്നും കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയില്‍ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാര്‍ന്നുവന്നു. സര്‍പ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. വിഷ്ണുവാണ് ‘മാന്ദി’ എന്ന പേരുനല്‍കിയത്. കുറിയരൂപമാവണം ഗുളികന്‍ എന്ന പേരിനാസ്പദം. വിഷ്ണു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: ‘സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാന്‍ ഇവന് ജന്മായത്തമായ കഴിവുള്ളതിനാല്‍ മൃത്യു എന്ന പേരിലും അറിയപ്പെടും.’ ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നല്‍കിയത്. (ഗുളികന്റെ ജനനകഥ വേറെ വിധത്തിലും പ്രചാരത്തിലുണ്ട്)

ഗുളികന്‍ ഏതു ഭാവത്തിലും ഒട്ടൊക്കെ ദോഷപ്രദനാണ്, പതിനൊന്നാമെടം ഒഴികെ. ശനിയുമായി ചേരുമ്പോഴാണ് ഗുളികന്റെ ദോഷശക്തി ഒരു ‘സുനാമി’യായി മാറുന്നത്. ഗുളികന്‍ നില്‍ക്കുന്ന ഭാവം മാത്രമല്ല മലിനമാകുന്നത്, ആ രാശിയുടെ അധിപനും, ആ അധിപഗ്രഹം ചെന്നു നില്‍ക്കുന്ന രാശിയും/ഭാവവും അശുഭമാകുന്നു. ‘ഗുളികഭവനാധിപത്യം’ എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണ്. ‘ഗുളികസ്ഥിത രാശീശന്‍/നിന്ന ഭാവമനിഷ്ടദം’എന്ന ശ്ലോകാര്‍ദ്ധത്തിലും ഇപ്പൊരുളുണ്ട്.ഗുളികോദയം പകലും രാത്രിയും വ്യത്യസ്തരീതിയില്‍ കണക്കാക്കുന്നു. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള പകല്‍വേളയെ എട്ട് സമഭാഗമാക്കുമ്പോള്‍ ഒന്നരമണിക്കൂര്‍വീതം കിട്ടുമല്ലോ? (ശരാശരി). ആ ഒന്നരമണിക്കൂര്‍ സൂര്യാദിഗ്രഹങ്ങളുടെ ഉദയകാലമാണ്. എട്ടാമത് വീണ്ടും ആദ്യഗ്രഹം തന്നെ വരും.(ചിലരുടെ പക്ഷത്തില്‍ എട്ടാമത് രാഹുവിന്റെ ഉദയവേള. ഇതില്‍ കേതുവിനെ ചേര്‍ക്കുകയുമില്ല) വാരാധിപനാണ് ആദ്യം ഉദിക്കുക. ഞായറാഴ്ചയെങ്കില്‍ സൂര്യനാദ്യം. തിങ്കള്‍, ചൊവ്വാ എന്നിങ്ങനെ ഓരോ ദിവസത്തിന്റെയും അധിപഗ്രഹങ്ങളുടെ ഉദയകാലമാണ് ക്രമത്തില്‍. എട്ടാമത് ആദ്യഗ്രഹത്തിന്റെ അവര്‍ത്തനം, അല്ലെങ്കില്‍ രാഹുവിന്റെ ഉദയം. ഇതില്‍ ഓരോ ദിവസവും ശനിയുടെ ഉദയവേള വരുമ്പോഴാണ് മിക്കവാറും ഗുളികോദയവും (ഗുളികകാലവും) വരിക. അത് ഞായറാഴ്ച 26 നാഴികയ്‌ക്ക്, തിങ്കള്‍ 22 നാഴികയ്‌ക്ക്, ചൊവ്വ 18 നാഴികയ്‌ക്ക്, ബുധന്‍ 14 നാഴികയ്‌ക്ക്, വ്യാഴം 10 നാഴികയ്‌ക്ക്, വെള്ളി 6 നാഴികയ്‌ക്ക് എന്നിങ്ങനെ 4 നാഴികവീതം കുറഞ്ഞു വരും. ശനിയാഴ്ച 2 നാഴികയ്‌ക്കാവും ഗുളികോദയം. അപ്പോള്‍ മേടം മുതലുള്ള പന്ത്രണ്ട് രാശികളില്‍ ഏത് രാശിയാണോ ഉദിച്ച് നില്‍ക്കുക ആ രാശിയില്‍ ഗുളികനെ അടയാളപ്പെടുത്തും.രാത്രിയിലെ ഗുളികോദയം പകലിന്റെ അഞ്ചാം രാശിയിലാവും. അതായത് ഞായറാഴ്ച രാത്രിയിലെ ഗുളികോദയ സമയം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴത്തിന്റെ സമയത്താവും (10നാഴികയ്‌ക്ക്). അസ്തമയാല്പരം അപ്പോള്‍ ഏത് രാശിയാണോ ഉദിച്ചുനില്‍ക്കുക അതില്‍ ഗുളികനെ രേഖപ്പെടുത്തും.

പേരില്‍ മാത്രമാണ് ഗുളികത്വം കാണുക. കാര്യചിന്തയില്‍ വാമനന്‍ ത്രിവിക്രമനാകുന്ന മഹാവൈഭവം ഗുളികനുണ്ട്. ഇതുപോലെ ഒരു ചെറുകുറിപ്പിലൊന്നും ഗുളികതത്ത്വം പറഞ്ഞുതീരില്ല. ജ്ഞാനികളായ ദൈവജ്ഞന്മാരില്‍ നിന്നും ആവേദനം ചെയ്തറിയേണ്ട കാര്യങ്ങളാണ്.

Tags: Astrologyഹിന്ദുക്ഷേത്രംLord sivaJyothishamSamskrithi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍ന്നയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.