തൃശൂര്‍: നിരവധി ജനപ്രിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.ആര്‍. പിള്ള (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ പീച്ചിക്ക് സമീപം മന്ദന്‍ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.
1984-ല്‍ നിര്‍മ്മിച്ച വെപ്രാളം ആണ് ആദ്യ ചിത്രം.പി.കെ. രാമചന്ദ്രന്‍ പിള്ള എന്നാണ് മുഴുവന്‍ പേര്. പതിനാറ് ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം എട്ടുചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എണ്‍പതുകളില്‍ മോഹന്‍ലാലിന്റെ താരമൂല്യത്തിന് വലിയ ഉയര്‍ച്ച സൃഷ്ടിച്ച നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു പി.കെ.ആര്‍ പിള്ള. ശോഭരാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവ അദ്ദേഹം നിര്‍മമിച്ച ശ്രദ്ധേയമായ ചിത്രങ്ങളാണ്.
വിതരണം ചെയ്ത ചിത്രങ്ങളില്‍ ഏഴുമുതല്‍ ഒമ്പതുവരെ, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയവ ഉള്‍പ്പെടുന്നു.2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മ്മിച്ച അവസാനചിത്രം.
ഒട്ടേറെ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് ആയിരുന്നിട്ടും അവസാനകാലം മരുന്നിനുപോലും വകയില്ലാതെ വിഷമിക്കുകയായിരുന്നു. നിര്‍മ്മാണരംഗത്തുനിന്നും വിതരണത്തിലേക്ക് കടന്നതോടെയാണ് പിള്ളയ്‌ക്ക് നഷ്ടങ്ങള്‍ വന്നുതുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യവസായ സാമ്രാജ്യമുണ്ടായിരുന്നയാളായിരുന്നു ഒരുകാലത്ത് പി കെ ആര്‍ പിള്ള. പക്ഷേ കാശ് ഇല്ലാതായപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഇളയമകളുടെ വിവാഹം വിവാഹചിലവ് വഹിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ പി കെ ആര്‍ പിള്ളയുടെ ഭാര്യക്ക് നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിക്കേണ്ട അവസ്ഥവന്നു. മക്കളില്‍ ഒരാളും നടനുമായിരുന്ന സിദ്ധു ആര്‍ പിള്ള ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു
രമയാണ് ഭാര്യ. രാജേഷ്, പ്രീതി, സോനു, അന്തരിച്ച നടന്‍ സിദ്ധു എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: