കുമളി: കുടുംബാംഗങ്ങള്‍ക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. നിക്സൺ – കൃഷ്ണമാല ദമ്പതികളുടെ മകളാണ് ബെമിന. കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് തിരിച്ച് പോകാനായി വാഹനത്തിനടുത്തേക്കു നീങ്ങുമ്പോഴാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് വീണത്. അച്ഛനും അമ്മയും, സഹോദരൻ ടെലാൻ ആൻ്റേഴ്സൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്കൂള്‍ അവധിയായതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനെത്തിയതായിരുന്നു. പിതാവ് നിക്സണ് ചെന്നൈയില്‍ കാര്‍ ഡ്രൈവറാണ്. മൃതദേഹം പോലീസ് നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മേഘമല വന്യജീവി സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: