മലപ്പുറം: കീഴ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ബിഹാർ സ്വദേശി രാജേഷ് മാഞ്ചി( 36) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ആയുധവും മാവിന്റെ കൊമ്പും ഉപയോഗിച്ചായിരുന്നു മർദ്ദനം. രാത്രി പന്ത്രണ്ട് മണി മുതൽ രണ്ടര വരെ ചോദ്യം ചെയ്യലും മർദ്ദനം തുടരുകയും ചെയ്തു. രണ്ട് മണിക്കൂറോളം നേരം മർദിച്ചെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചയോടെയാണ് രാജേഷ് മരിച്ചത്. രാജേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്നായിരുന്നു ആദ്യം നൽകിയ വിവരം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ഇയാളുടെ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ക്രൂരമായ മർദനത്തിലാണ് രാജേഷ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
കൈകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദ്ദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും നൽകിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: