ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഗുരുദേവന് എന്നിലെ ചിന്തകള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചു: ‘ജ്ഞാനിക്ക് മാത്രമേ പലതില്‍ ഒന്നിനെ കാണാനാകൂ. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ച, യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ അമൂര്‍ത്ത അനന്താവബോധസാന്നിദ്ധ്യം തന്നെയാണ്. ജ്ഞാനിയാ ഏകാത്മകതയെ ദര്‍ശിക്കുക മാത്രമല്ല, സ്വയം അതായിത്തീരുകയാണ് ചെയ്യുന്നത്. ജ്ഞാനിക്ക് വസ്തുക്കളുടെ അഭാവത്തില്‍ മാത്രമല്ല ഈ നിതാന്തസാന്നിദ്ധ്യത്തിലമരാന് കഴിയുക. വസ്തുക്കളുടെ സാന്നിദ്ധ്യത്തിലും അയാളാ ഉള്ളുണര്‍വ്വിന്റെ നിറവില്ത്തന്നെയാണ് നിലകൊള്ളുന്നത്.
അമൂര്‍ത്തമായ പരമാത്മാവിന്റെ പ്രകടിതഭാവങ്ങള്‍ മാത്രമാണ് വസ്തുക്കളടക്കം സകലതും എന്ന ചിരന്തനമായബോധം അയാളില്‍ സുദൃഢമാണ്. ദൃഷ്ടാവ്, ദൃശ്യം, എന്നിങ്ങനെ ഇതുവരെയുണ്ടായിരുന്നു എന്നു കരുതിയിരുന്ന എല്ലാ പ്രതീതികളും അയാളില്‍നിന്നും ഒഴിഞ്ഞുപോയിരിക്കുന്നു. കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന വസ്തുക്കളും കാണുന്നയാളും തമ്മില്‍ അന്തരമേതുമില്ലെന്ന അറിവിലേയ്ക്ക് അയാള്‍ ഉയര്‍ത്തപ്പെടുന്നു. അപ്പോള്രണ്ടാമതൊന്നില്ലാത്ത ഏകതമാത്രം അനുഭവമാകുന്നു. അനുഭവംപോലും ആ ഏകത്തിലടങ്ങിയിരിക്കുന്നു. ദൃശ്യം, ദൃഷ്ടാവ്, ദര്‍ശനം എന്നിവ മൂന്നും(ത്രിപുടി) ഒന്നാവുന്ന വിസ്മയം. ത്രിപുടിമുടിയുന്ന തലമാണത്. ‘ഗുരുദേവന് തുടര്‍ന്നു:’ ഇനി നിനക്ക് ഏകാത്മകതയുടെ നേരറിവ് അനുഭവിക്കാന്‍ നേരമായി. ഏതൊരു സാഹചര്യത്തിലും പ്രശാന്തതയോടെ, ആന്തരികമായ സമാധാനത്തോടെ, അനന്തമായ സ്വാതന്ത്ര്യത്തോടെ വിരാജിക്കുന്ന ഉണ്മയാണ് ആത്മാവെന്ന് നിനക്ക് നന്നായറിയാം. നിന്ദയോ സ്തുതിയോ, ഇഷ്ടമോ അനിഷ്ടമോ, ചൂടോതണുപ്പോ, ആത്മാവിനെ ബാധിക്കുന്നില്ല. അതിനാല്‍ ആത്മാഭിരാമനായ ഒരുവന് താനഭിമുഖീകരിക്കേണ്ടിവരുന്ന വിഭ്രമമോഹക്കാഴ്ചകളില് നിന്നും വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല, കാരണം,അവയൊന്നും അയാളെബാധിക്കുന്നില്ല. അവയെമിഥ്യയെന്ന്പറഞ്ഞ്തള്ളിക്കളയേണ്ട ആവശ്യവും അവനില്ല. ആ കാഴ്ചകളെല്ലാം ക്ഷണികമാണെങ്കിലും അവയുടെ അസ്തിത്വം നിരാകരിക്കുന്നത് യുക്തിസഹമല്ല. ഉദാഹരണത്തിന് നിന്റെ കഴുത്തില്‍ കിടക്കുന്ന ബഹുവര്ണ്ണക്കല്ലുകളുള്ള മാല നോക്കൂ. അത ്ഉള്ളതോ ഇല്ലാത്തതോ?’
ഇന്നലെ യമദേവന് എന്റെ കണ്ഠത്തിലണിയിച്ച മാലയെപ്പറ്റി ഞാനപ്പോള്‍ ആലോചിച്ചു. അത്തരം കാര്യങ്ങളില്‍ എനിക്ക് യാതൊരു താല്‍പ്പര്യവും ഇല്ലെങ്കിലും ഗുരുവിനെ ധിക്കരിക്കാതിരിക്കാനായി ബഹുമാനപുരസ്സരം ഞാനാ സമ്മാനത്തെ സ്വീകരിച്ചു എന്നുമാത്രം. ആ മാല എന്റെ കഴുത്തില്ത്തന്നെയുണ്ടായിരുന്നു. ഗുരു ആവശ്യപ്പെട്ടതുപോലെ ഞാനാ മാലയെ നിരീക്ഷിച്ചു. തിളങ്ങുന്ന കല്ലുകളെ എന്റെ കൈവിരലുകളാല്‍ തഴുകി. വൈവിധ്യമാര്‍ന്ന നിറങ്ങളും, കല്ലുകളുടെ മിനുസപ്രതലവും എനിക്ക് വളരെ സ്പഷ്ടമായിരുന്നു. സ്ഫടികക്കല്ലുകള്ക്ക് തണുപ്പും ഉണ്ടായിരുന്നു.
അദ്ദേഹം പറഞ്ഞു: ‘നീയിനി ആത്മാന്വേഷണം നടത്തേണ്ട കാര്യമില്ല. കാരണം നീ ആത്മാവിനെ സാക്ഷാത്ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. നീയിനി അന്വേഷിക്കേണ്ടത്, നീ സാക്ഷാത്ക്കരിച്ച ആത്മാവിന് അന്യമായി എന്തെങ്കിലും വസ്തുവുണ്ടോ എന്നതാണ്. സ്വയം ആത്മപ്രഭാവത്തില് ഇരുന്നുകൊണ്ടുവേണം നീയത് കണ്ടെത്താന്‍.’അമൂര്‍ത്തമായ പ്രബോധസാന്നിദ്ധ്യത്തിന്റെ തലത്തില്‍നിന്നും നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞത്, അതു മാത്രമേ ഉണ്മയില് ഉള്ളു എന്നാണ്. ഗുരുദേവന് സൂചിപ്പിച്ച ഉദാഹരണത്തിലെ കാഴ്ചയും സ്പര്‍ശവും അനുഭവിക്കുന്നതിനുമുന്
പ് അനന്താവബോധസാന്നിദ്ധ്യമെന്ന അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കാഴ്ചയുടെയും സ്പര്‍ശത്തിന്റെയും അവബോധവും എന്നിലുണ്ട്. ഇതു രണ്ടും അവബോധത്തില്ത്തന്നെയാണുള്ളത്, അതില്‍ നിന്നു വ്യതിരിക്തമായിട്ടല്ല നിലകൊള്ളുന്നത്. ഒരേ അവബോധത്തിന്റെ തരംഗശ്രുതി മാറ്റം മാത്രമാണത്. കാണപ്പെട്ട നിറവിന്യാസവും രൂപങ്ങളും അവയുടെ ദര്‍ശനത്തില്‍നിന്നും വിഭിന്നമല്ല. ദര്‍ശനമോ,അവബോധത്തില്‍നിന്നും വേറിട്ട ഒന്നല്ല. അതുപോലെ തന്നെയാണ് സ്പര്ശത്തില് അറിഞ്ഞ മിനുസവും തണുപ്പും സ്പര്ശത്തില് നിന്നുവേറിട്ടല്ലഉ ള്ളത്. സ്പര്‍ശം, അവബോധ വിഭിന്നവുമല്ല. ഞാനാണ് ആഅവബോധം ‘ഞാന്‍ ഞാന്‍ തന്നെയാണാ ഉള്ളുണര്‍വ്. ഈ അവബോധമല്ലാതെ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ല. കേവലദര്‍ശനം, കേവലസ്പര്ശം, കേവല അവബോധം. അത്മാത്രം!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: