ന്യൂദല്‍ഹി: ഇന്ത്യയുടെ കാര്‍ഷിക-അനുബന്ധ ഉല്പന്നങ്ങളുടെ കയറ്റുമതി നാല് ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ . വര്‍ഷങ്ങളായി ഇന്ത്യ കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലൂടെ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാംഗായ് സഹകരണ സംഘടന(എസ്സിഒ) അംഗരാജ്യങ്ങളിലെ കൃഷി മന്ത്രിമാരുടെ എട്ടാമത് യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷത വഹിക്കവെയാണ് തോമര്‍ ഇക്കാര്യം പറഞ്ഞത്.
റഷ്യ, ഉസ്ബെക്കിസ്ഥാന്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ചൈന, പാകിസ്ഥാന് എന്നീ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ എസ്സിഒ അംഗരാജ്യങ്ങള്‍ സ്മാര്‍ട്ട് കാര്‍ഷിക പദ്ധതി അംഗീകരിച്ചു. കാര്‍ഷിക മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരും കൃഷിയിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്നു.
കര്‍ഷകരുടെ ക്ഷേമത്തിനും കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനുമാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ പ്രശ്നം പരിഹരിക്കുന്നതിലും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വരുമാനം മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ഉപജീവനത്തിലും കാര്‍ഷിക രംഗത്തെ ഗവേഷണങ്ങള്‍ പ്രധാന പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: