Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിമാദ്രിയില്‍ കശ്മീരമായ് ശങ്കരാചാര്യക്ഷേത്രം

ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയ മലനിരകളോട് ചേര്‍ന്ന് ജമ്മുകശ്മീരില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ശങ്കരാചാര്യ കുന്നുകള്‍ എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരാചാര്യ ക്ഷേത്രം. പെര്‍മിയന്‍ കാലഘട്ടത്തില്‍ ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്ന ശ്രീനഗറിലെ സബര്‍വന്‍ മലനിരകളിലാണ് ക്ഷേത്രമുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2023, 05:59 pm IST
in Samskriti

മനോജ് പൊന്‍കുന്നം

ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയ മലനിരകളോട് ചേര്‍ന്ന്  ജമ്മുകശ്മീരില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ശങ്കരാചാര്യ കുന്നുകള്‍ എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരാചാര്യ ക്ഷേത്രം. പെര്‍മിയന്‍ കാലഘട്ടത്തില്‍ ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്ന ശ്രീനഗറിലെ സബര്‍വന്‍ മലനിരകളിലാണ് ക്ഷേത്രമുള്ളത്.

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഒന്നുമില്ലെങ്കിലും കല്‍ഹണന്റെ രാജതരംഗിണിയില്‍ അതേക്കുറിച്ചു പരാമര്‍ശമുണ്ട്. അദ്ദേഹം ഈ മലയെ ഗോപാദ്രി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കശ്മീര്‍ ഭരിച്ചിരുന്ന ഗോപാദിത്യ മഹാരാജാവ് ആര്യദേശത്തുനിന്നും വന്ന ബ്രാഹ്മണര്‍ക്ക് ഈ മലയുടെ താഴ് വാരം അഗ്രഹാരങ്ങള്‍ നിര്‍മിച്ചു താമസിക്കുവാന്‍ നല്‍കിയത്രേ.

ആ താഴ്‌വാരം ഇന്ന് ഗോപ്കര്‍ എന്ന് അറിയപ്പെടുന്നു, ഏതാണ്ട് ബിസി 371ല്‍ ആണ് അവരുടെ  ആരാധനക്കായി അദ്ദേഹം സബര്‍വന്‍ മലനിരകള്‍ക്ക് മുകളില്‍, താഴ്‌വരയില്‍ നിന്നും ആയിരം അടി ഉയരത്തില്‍ ഈ ക്ഷേത്രം നിര്‍മിച്ചു ശിവലിംഗ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

എന്നാല്‍ ബിസി 200 ല്‍ മഹാനായ അശോക ചക്രവര്‍ത്തിയുടെ മകനായ ജലൗക, ഇതൊരു ബുദ്ധക്ഷേത്രമാക്കി പുനര്‍നിര്‍മ്മിച്ചത്രേ.

ഒരുകാലത്തു ക്ഷയിച്ചു പോയിരുന്ന ഭാരതത്തിലെ ഹിന്ദുമതത്തിന് നവോത്ഥാനത്തിന്റെ പുത്തനുണര്‍വ്വ് നല്‍കിയ സംന്യാസിയും തത്ത്വചിന്തകനുമായ ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍  ഈ ക്ഷേത്രം സന്ദര്‍ശിച്ചു. ഹൈന്ദവ സംസ്‌ക്കാരം  പുനഃസ്ഥാപിക്കുന്നതിനായി അദ്ദേഹം ക്ഷേത്രത്തില്‍ വളരെക്കാലം താമസിച്ചു കഠിനമായ തപസ്സനുഷ്ഠിക്കുകയും ചെയ്തു. ഒരു കാലത്ത് ബുദ്ധമത ആരാധനാലയമായി മാറിയിരുന്ന ക്ഷേത്രത്തെ വീണ്ടും ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത് അദ്ദേഹമാണ്. അദ്ദേഹം ആരാധിച്ചിരുന്ന ശിവലിംഗം ഇന്നും ക്ഷേത്രത്തിലുണ്ട്. ശങ്കരാചാര്യരുടെ സന്ദര്‍ശനത്തോടെയാണ് ഈ മലയും ക്ഷേത്രവും ആ പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്.

എന്നാല്‍ ബുദ്ധമതക്കാര്‍ക്കിടയില്‍  ഇത് പര്‍പഹാര്‍ എന്ന് വിളിക്കുന്ന ജ്യേസ്‌തേശ്വര ക്ഷേത്രം എന്നും  അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന് ലോകമെമ്പാടും ധാരാളം ഭക്തര്‍ ഉണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ തിരക്കേറിയ സ്ഥലമാണിത്.

ഏതാണ്ട് ഇരുപതടി ഉയരത്തില്‍ അഷ്ടഭൂജാകൃതിയിലുന്ന നിര്‍മിതിക്കു മുകളില്‍ ചതുരാകൃതിയിലാണ് ക്ഷേത്രത്തിന്റെ അടിത്തറയുള്ളത്. കല്ലുകള്‍ മാത്രമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മലമുകളിലുള്ള ക്ഷേത്രത്തിലേക്ക് കരിങ്കല്‍ പടികളുണ്ട്. ഏതാണ്ട് 240 പടികള്‍ കയറുമ്പോള്‍ നമ്മള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരും. അവിടെ നിന്നും ഒരു ഡസന്‍ പടികള്‍ കൂടി കയറണം ക്ഷേത്രത്തിലേക്ക്. അതിന്റെ മട്ടുപ്പാവിലേക്ക് എത്താന്‍ രണ്ട് ചുവരുകള്‍ക്കിടയിലൂടിയുള്ള ഒരു കല്‍ഗോവണിയുണ്ട്.

ഈ പടികളുടെ വേലിച്ചുവരുകളില്‍ ചില ലിഖിതങ്ങളുണ്ട്. അത്തരം മറ്റ് ലിഖിതങ്ങളും ക്ഷേത്രത്തിനുള്ളില്‍ കാണാം, അവ ഷാജഹാന്റെ കാലത്തേതാണ്. പ്രധാന ശ്രീകോവിലിന്റെ ആകൃതിയിലുള്ള വൃത്താകൃതിയിലുള്ള മുറി മുഴുവന്‍ താഴ്‌വരയുടെയും ലോകപ്രശസ്തമായ ദാല്‍ തടാകത്തിന്റെയും അതിമനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, മഹാരാജ ഗുലാബ് സിംഗ് ആണ് ക്ഷേത്രത്തിന്റെ പ്രധാന ഹാളിലേക്കുള്ള കല്‍പ്പടവുകള്‍ നിര്‍മ്മിച്ചത്.  ഇവിടെ വസിക്കുന്ന സംന്യാസിമാര്‍ക്കായി നിര്‍മ്മിച്ച രണ്ട് ചെറിയ ദേവാലയങ്ങളും ക്ഷേത്ര ഘടനയിലുണ്ട്.

കശ്മീരിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടനമായ അമര്‍നാഥ് യാത്രയ്‌ക്കിടെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രവും സന്ദര്‍ശിച്ചുവരുന്നു. ഇന്ന് ദേശീയ പ്രാധാന്യമുള്ള  സ്മാരകമായ ക്ഷേത്രവും അതിനടുത്തുള്ള ഭൂമിയും   ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍  സംരക്ഷിച്ചിരിക്കുന്നു .  

പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ഇതിന്റെ ചുമതല  ധര്‍മ്മാര്‍ത്ഥ ട്രസ്റ്റിനാണ്.  അവസാനത്തെ കശ്മീര്‍ മഹാരാജാവായിരുന്ന ഹരിസിങ്ങിന്റെ മകനായ ഡോ. കരണ്‍ സിംഗ് ആണ് ധര്‍മാര്‍ത്ഥ ട്രസ്റ്റിന്റെ ഏക ചെയര്‍പേഴ്‌സണ്‍ ട്രസ്റ്റി.

പൂര്‍വകാലത്ത് മുഗളന്മാരുടെയും ആധുനിക കാലത്ത് ഭീകരവാദികളുടെയും കടന്നുകയറ്റത്തില്‍ തകരാതെ  തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം ഇന്ന് സഞ്ചാരികളുടെയും ചരിത്രാന്വേഷിക്കളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പ്രഭാതങ്ങളില്‍ ശങ്കരന്‍ മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ശങ്കര സ്തുതികള്‍ ഏതൊരു ഹൈന്ദവനിലും അഭിമാനം ജനിപ്പിക്കുന്നതാണ്.

Tags: hinduTemple Landhimalayaindianസംസ്‌ക്കാരംകശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.