തിരുവനന്തപുരം: കൊട്ടാരക്കര സര്‍ക്കാര്‍ ഹോസ്പിറ്റലിലെ വനിതാ ഡോക്ടര്‍രുടെ മരണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ആര്. സജിത്ത് ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണയുടെ കോലം കത്തിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ അജി പൂവച്ചല്‍, അഭിജിത്ത്, വിഞ്ജിത്ത് നെടുമങ്ങാട്, രാമേശ്വരം ഹരി,കവിത, ശ്രീലാല്‍, കൈപ്പള്ളി വിഷ്ണു, വിപിന്‍, അനീഷ്, തുടങ്ങിയവര്‍ മാര്‍ച്ച് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: