ന്യൂദല്‍ഹി : ചെറു അംഗന്‍വാടികളെ സമ്പൂര്‍ണ അങ്കണവാടികളാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ദ്രുതഗതിയിലുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി . രാജ്യത്തുടനീളം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം ചെറു അങ്കണവാടികള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ പോഷന്‍ ഭി പധായി ഭി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇറാനി.
കുട്ടിക്കാലത്തെ പരിചരണത്തിലും വിദ്യാഭ്യാസത്തിലും പ്രാധാന്യം നല്‍കുന്നതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം പോഷന്‍ ഭി പധായ് ഭിയില് ശ്രദ്ധയൂന്നി രാജ്യത്തിന്റെ ഭാവി തലമുറയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
പോഷന്‍ ഭി പധായ് ഭി അനുസരിച്ച് എല്ലാ കുട്ടികള്‍ക്കും ദിവസേന രണ്ട് മണിക്കൂറെങ്കിലും ഉയര്‍ന്ന നിലവാരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, കളി ഉപകരണങ്ങള്‍, മികച്ച പരിശീലനം ലഭിച്ച അംഗന്‍വാടി വര്‍ക്കര്‍മാര്‍, ടീച്ചര്മാര് എന്നിവ അംഗന്‍വാടികളില്‍ ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: