കൊല്ലം : കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം. 24 മണിക്കൂര്‍ പ്രതിഷേധ പരിപാടികളണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം ഒഴികെ വ്യാഴാഴ്ച രാവിലെ എട്ട് മണിവരെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുമെന്നാണ് ഐഎംഎ അറയിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. അതിനാല്‍ കൂടുതല്‍ കടുത്ത സമര പരിപാടികളിലേക്ക് കടക്കുമെന്നാണ് ഐഎംഎ അറിയിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണം പോലീസിന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസിന്റെ സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് അതീവ ഗൗരവതരമാണ്. സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഡോക്ടര്‍ വന്ദനയ്ക്ക് ആറ് തവണയാണ് കുത്തേറ്റത്. വൈദ്യ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയില്‍ എത്തിച്ച ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ്(42) എന്നയാളാണ് അക്രമം അഴിച്ചുവിട്ടത്. ഡോക്ടറെ കൂടാതെ ആശുപത്രി ഗാര്‍ഡ് മണിലാല്‍, ഹോംഗാര്‍ഡ് അലക്സ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. സന്ദീപിനെ പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തും. ജസ്റ്റീസ് ദേവന് രാമചന്ദ്രന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: