ബെംഗളൂരു : കര്‍ണാടകയില്‍ വോട്ടിങ് തുടങ്ങി. പല വോട്ടിങ് ബൂത്തുകളിലും വോട്ടര്‍ മാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ ഏഴ് മണി മുതല്‍ തന്നെ വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ആദ്യ കണക്കുകളില്‍ 8.21 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കര്‍ണാടകം വിധിയെഴുതുന്നത്. 2615 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് ഇന്ന് നടക്കുക. 58,282 പോളിങ് ബൂത്തുകളിലായി അഞ്ചരക്കോടിയിലധികം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഇതില്‍ 9.17 ലക്ഷം പേര്‍ കന്നി വോട്ടര്‍മാരാണ്. 113 എംഎല്‍എമാരുള്ള രാഷ്‌ട്രീയ പാര്‍ട്ടിക്കാകും ഭരണം ലഭിക്കുക. 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്‌സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാര്‍സുഗുഡ, യുപിയിലെ സ്വാര്‍, ഛാന്‍ബെ, മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: