ബെംഗളൂരു:ഇന്ത്യാ ടുഡേയ്ക്ക് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ വേണ്ടി എത്തിയ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി എന്താണ് ചെയ്യുക എന്ന് എല്ലാവര്‍ക്കുമറിയാം. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി ബിജെപി സര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുക.
രാജ് ദീപ് സര്‍ദേശായി-നാരായണമൂര്‍ത്തി അഭിമുഖം കാണാം:
അതിന്റെ ഭാഗമായി പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയെക്കൊണ്ട് ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെപ്പറ്റിയോ ബിജെപി സര്‍ക്കാരിനെക്കുറിച്ചോ എന്തെങ്കിലും വിമര്‍ശനങ്ങള്‍ പറയിക്കാന്‍ രാജ് ദീപ് സര്‍ദേശായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാരായണമൂര്‍ത്തിക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ ഈ അഭിമുഖം.
“ഭരിച്ചുകൊണ്ടിരുന്ന ഈ ബിജെപി സര്‍ക്കാര്‍ എന്ത് നടപ്പാക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?”- നിഷ്കളങ്കമെന്ന നിലയില്‍ ചോദിച്ച ഈ ചോദ്യത്തിന് പിന്നില്‍ രാജ് ദീപ് സര്‍ദേശായിയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നാരായണമൂര്‍ത്തി സര്‍ക്കാരിനെക്കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തും എന്നതായിരുന്നു രാജ് ദീപ് കരുതിയത്.
“നിങ്ങള്‍ ഇത്രയും വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവൃത്തികള്‍ തുടരുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. “- ഇതായിരുന്നു നാരായണമൂര്‍ത്തിയുടെ മറുപടി. ഇതോടെ രാജ് ദീപ് സര്‍ദേശായി ശരിയ്ക്കും നാണം കെട്ടു. എന്നിട്ടും രാജ് ദീപ് വിട്ടില്ല. “അവരോട് അഴിമതി ഒഴിവാക്കാന്‍ ആവശ്യപ്പെടില്ലേ”- എന്ന് ഇടയ്ക്ക് കയറി രാജ്ദീപ് ചോദിച്ചു. അതിനും നാരായണമൂര്‍ത്തിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. “അഴിമതി നടത്തി എന്ന് തെളിയിക്കാന്‍ ഒരു ഡേറ്റയും നമ്മുടെ കയ്യിലില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറില്ല. ” – നാരായണമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: