ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള് 45 കോടി ചെലവഴിച്ച് മോടിപിടിപ്പിക്കുന്ന ഔദ്യോഗിക വസതിയുടെ വീഡിയോ ചിത്രം വൈറലായി പ്രചരിക്കുന്നു. മോടിപിടിപ്പിച്ച ശേഷം അരവിന്ദ് കെജ്രിവാളിന്റെ വസതി എങ്ങിനെ ഇരിയ്ക്കും എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.
കലിഗുല കൊട്ടാരമെന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബരവസതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിലര്‍ ശീഷ് മഹല്‍ എന്നും ചിലര്‍ രാജാ ബാബുവിന്റെ ബംഗ്ലാവ് എന്നുമാണ് ഇതിനെ വിളിക്കുന്നത്.
ആഡംബരങ്ങളെ എതിര്‍ക്കുകയും പാവങ്ങളുടെ ഉന്നമനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും കപടമുഖം വെളിവാക്കുന്നതാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന് ഗുപ്തയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഓപ്പറേഷന് ശീഷ്മഹല്‍ എന്ന പേരില്‍ അരവിന്ദ് കെജ്രിവാള് ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 45 കോടി രൂപ ചെലവാക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ടൈംസ് നൗ ചാനലിന്റെ ഭാവന കിഷോറാണ്. ഇതില്‍ കുപിതനായ അരവിന്ദ് കെജ്രിവാള് ഭാവന കിഷോറിനെ കള്ളക്കേസില്‍ കുടുക്കി പഞ്ചാബില്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചിരുന്നു. പഞ്ചാബില്‍ ദളിത് സ്ത്രീയെ വാഹനമിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അധിക്ഷേപിച്ചു എന്നും കുറ്റപ്പെടുത്തിയാണ് ഭാവന കിഷോറിനെ ലുധിയാന പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു അറസ്റ്റ്. പട്ടിക വിഭാഗ സംരക്ഷണനിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കോടതി ഭാവന കിഷോറിനെയും മറ്റ് രണ്ട് പേരെയും രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഭാവന കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട ഹൈക്കോടതി ഭാവനകിഷോറിന് ജാമ്യം നല്‍കിയതോടെ അരവിന്ദ് കെജ്രിവാളിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. വനിതാ പൊലീസില്ലാതെയാണ് ലുധിയാന പൊലീസ് ഭാവന കിഷോറിനെ അറസ്റ്റ് ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: