ദുബായ് : പാരീസ് സെന്റ് ജെര്മെയ്ന് ( പി എസ് ജി) താരം ലയണല്‍ മെസി അടുത്ത സീസണില്‍ സൗദി അറേബ്യയന്‍ ക്ലബില്‍ കളിക്കുമെന്ന് വാര്‍ത്ത. മെസിയുമായി അല്‍ ഹിലാല്‍ ക്ലബ് ഭീമമായ തുകയ്ക്കാണ് കരാര്‍ ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മെസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ അല്‍ ഹിലാല്‍ പരിശീലകന് റമോണ്‍ ഡയസ് വിസമ്മതിച്ചു. ഇപ്പോള്‍ മത്സരങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ പരിശീലകന് ഇപ്പോള്‍ കളിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് പ്രതികരിച്ചു.
സൗദി അറേബ്യയിലേക്ക് അനധികൃത യാത്ര നടത്തിയതിന് കഴിഞ്ഞ ആഴ്ച മെസിയെ പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു താരം. അടുത്ത മാസം 36 വയസ് തികയും മെസിക്ക്.
സൗദി അറേബിയ മെസിയെ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ ടൂറിസം അംബാസഡറായി നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ അദ്ദേഹം ജിദ്ദ സന്ദര്‍ശിക്കുകയും ചെയ്തു. ജനുവരിയില്‍ മടങ്ങിയ മെസി പി എസ് ജിക്ക് വേണ്ടി സൗദി ടീമിനെതിരെ സൗഹൃദമത്സരവും കളിച്ചു.സൗദി ടീമില്‍ കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: