ബംഗളുരു : കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, എഎപി, ജെഡി(എസ്) എന്നീ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇന്ന് റോഡ് ഷോയുമായി രംഗത്തുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉഡുപ്പിയില്‍ ബിജെപിക്കായി റോഡ് ഷോ നടത്തുന്നു. കേന്ദ്രമന്ത്രി വി കെ സിംഗ് ബംഗളൂരുവില്‍ ബുദ്ധിജീവികളുമായും ബിസിനസ് സമൂഹവുമായും ആശയവിനിമയം നടത്തും. മറ്റൊരു കേന്ദ്രമന്ത്രി എല്‍ മുരുകന് ബെംഗളൂരുവില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കലബുറഗിയിലും ബല്ലാരിയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.
ജെഡിഎസ് നേതാക്കളായ ദേവഗൗഡയും മകന് എച്ച് ഡി കുമാരസ്വാമിയും ഇന്ന് ബെംഗളൂരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. എഎപി സംസ്ഥാന അധ്യക്ഷന്‍ പൃഥ്വി റെഡ്ഡി ബെംഗളൂരുവിലെ ബിടിഎം ലേഔട്ട്, സി വി രാമന് നഗര്‍, സര്‍വജ്ഞ നഗര്‍, പുലികേശി നഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്നുണ്ട്.
ഇന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 10 ന് വൈകുന്നേരം 6.30 വരെ, ജനപ്രാതിനിധ്യ നിയമപ്രകാരം, ടെലിവിഷന്‍, റേഡിയോ, വെബ് പോര്‍ട്ടല്‍, പത്രം എന്നിവയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രമോഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തും. എക്സിറ്റ് പോളുകള്‍ക്കും അവയുടെ ഫലങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: