ന്യൂഡല്‍ഹി: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടത്തി ഇന്ത്യന്‍ ബോക്സര്‍ ദീപക് കുമാര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. ടോ ക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവും 2021ലെ ലോക ചാമ്പ്യനുമായ സാക്കന്‍ ബിബോസിനോവിനെ തോല്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. 51 കിലോവിഭാഗത്തില്‍ കസാഖിസ്ഥാന്‍ കാരനായ ബിബോസിനോവിനെതെരിയെ ശക്തമായ പോരാട്ടത്തിനു ശേഷമാണ് ദീപക് ജയം സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ പിന്നിട്ടുനിന്നശേഷമാണ് ഫൈനല്‍ റൗണ്ടില്‍ ശക്തമായ തിരിച്ചുവരവ് നടത്ത് വിജയം ഉറപ്പിച്ചത്. ദീപക് തന്റെ അടുത്ത പോരാട്ടത്തില്‍ ചൈനയുടെ ഷാങ് ജിയാമാവോയെ നേരിടും,
57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഹുസാമുദ്ദീന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മെഡല്‍ ഉറപ്പിക്കാന്‍ ഒരു ജയം മാത്രം അകലെ. ഹുസാമുദ്ദീന്‍ റഷ്യയുടെ സാവ്വിന് എഡ്വേര്‍ഡിനെയാണ് പ്രീക്വാര്‍ട്ടറില്‍ നേരിട്ടത്. മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഹുസാമുദ്ദീന്‍ ഒരിക്കലും എതിരാളിക്ക് തിരിച്ചുവരവിന് അവസരം നല്‍കിയില്ല. രണ്ടാം റൗണ്ടിലും റഷ്യന്‍ എതിരാളിയേക്കാള്‍ വേഗത്തിലായിരുന്നു. മൂന്നാം റൗണ്ടില്‍, 5-0 ന് വിജയം രേഖപ്പെടുത്താന്‍ അദ്ദേഹം സമര്‍ത്ഥമായി കൗണ്ടര്‍ പഞ്ചിങ് തുടര്‍ന്നു. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ഉമിദ് റുസ്തമോവിനെ (അസര്ബൈജാന്) നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: