മുംബൈ: “എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്. കായലുകളുണ്ട്. പക്ഷെ ഇവിടെ തീവ്രവാദവും ഉണ്ട്. “- കേരള സ്റ്റോറിയിലെ നായിക ആദ ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആദ ശര്‍മ്മയുടെ അഭിമുഖം കാണാം :
“ഇതിലെ നായികയായ ശാലിനിയായാണ് ഞാന്‍ വരുന്നത്. എന്നാല്‍ ഇത് ശാലിനിയുടെ മാത്രം കഥയല്ല. ഒട്ടേറെ പെണ്‍കുട്ടികളുടെ കഥയാണ്. തീവ്രവാദത്തിലേക്ക് പെണ്‍കുട്ടികളെ കൊണുവരാന് ചിലപ്പോള്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നു. അതല്ലെങ്കില്‍ മയക്കമരുന്ന് നല്കുന്നു.” – ആദ ശര്‍മ്മ പറയുന്നു.
“നിഷ്കളങ്കരായ പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എളുപ്പമാണ് . അങ്ങിനെയല്ലാത്തവരെ മയക്കമരുന്ന് നല്‍കേണ്ടിവരും. പിന്നെ കാര്യം എളുപ്പമാണ്.” – ആദ ശര്‍മ്മ വിശദമാക്കി.
തിയറ്ററുകളില്‍ ബംപര്‍ ഓപ്പണിംഗാണെന്നും പ്രേക്ഷകര്‍ എന്റെ പ്രകടനത്തില്‍ കയ്യടിക്കുന്നതില്‍ നന്ദിയുണ്ടെന്നും നിരവധി തിയറ്ററുകളില്‍ ഹൗസ് ഫുള്ളാണെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും സന്തോഷമുണ്ടെന്നും ആദ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: