അമ്പലപ്പുഴ: പരാതികളില്‍ ഉലയുന്ന സിപിഎം ജില്ലാക്കമ്മറ്റിക്ക് തലവേദനയായി കായംകുളത്തിനും കുട്ടനാടിനും പിറകേ അമ്പലപ്പുഴയിലും തര്‍ക്കം രൂക്ഷം. അന്വേഷിക്കാന്‍ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അമ്പലപ്പുഴ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഭൂമി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. ഇതിനെ ചൊല്ലി നേതാക്കന്മാര് ഇരു വിഭാഗമായി തര്‍ക്കം ഉടലെടുത്തതാണ് പരാതി അന്വേഷിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് കമ്മീഷനെ നിയോഗിച്ചത്.
സൊസൈറ്റിക്ക് കീഴിലുള്ള 15 ലക്ഷം രൂപയോളം വില വരുന്ന 10 സെന്റ് വസ്തു കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തുകയും പകരം വില കുറഞ്ഞ 10 സെന്റ് വസ്തു വാങ്ങിയതില്‍ ഒരു കോടിയില്‍പ്പരം രൂപ സൊസൈറ്റിക്ക് നഷ്ടം വരുത്തിയെന്നതാണ് പരാതിക്ക് അടിസ്ഥാനം. ഇത് സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഏരിയാ നേതൃത്വത്തിനെതിരെ ജില്ല കമ്മിറ്റിക്ക് പരാതി നല്‍കിയത്.
സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ല സെക്രട്ടറിയേറ്റ് ഹരിപ്പാടു നിന്നുള്ള സെക്രട്ടറിയേറ്റ് അംഗത്തിനെ കണ്‍വീനറാക്കി സബ്കമ്മിറ്റിക്ക് രൂപം നല്കി.
കൂടാതെ നിരവധി പരാതികള്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. ഇതിലൊന്നും ഇടപെടാത്ത ജില്ല നേതൃത്വം സൊസൈറ്റി സംബന്ധിച്ച പരാതിയില്‍ കമ്മീഷനെ നിയമിച്ചത് വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. മുന്‍ മന്ത്രിയെ അമ്പലപ്പുഴയില്‍ മാറ്റി നിര്‍ത്തുന്നതുമായി ബന്ധപെട്ട് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇതിന്റെ ഭാഗമായാണ് സൊസൈറ്റി പരാതിയെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: