മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ മലപ്പുറം ജില്ലയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന കല്ലേറിന്റെ പശ്ചത്താലത്തിൽ കുറ്റവാളികള്‍ വിദ്യാര്‍ത്ഥികളായാലും കര്‍ശന ശിക്ഷ നല്‍കാനുള്ള തീരുമാനവുമായി റെയിൽവേ.
തുടര്‍ച്ചയായി കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. തീവണ്ടിക്കെതിരെ കല്ലെറിയുന്ന സംഭവം ഇതാദ്യമായിട്ടല്ല നടക്കുന്നത്. ആക്രമണം നടത്തുന്നത് വിദ്യാർത്ഥികള്‍ ആയതിനാൽ പലപ്പോഴും താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ വന്ദേ ഭാരതതിന് കല്ലേറിഞ്ഞ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയിൽവേ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ് ഭൂരിഭാഗം കല്ലേറും നടക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആക്രമണങ്ങൾ നടക്കുന്നത്. ആക്രമണങ്ങളിൽ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിൽ മാത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യാന്‍ കഴിയുന്നത്. യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയാന്‍ കഴിയാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നു. പ്രതികളെ കൃത്യമായി കണ്ടെത്താനുള്ള വഴികളും റെയില്‍വേ ആലോചിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: