പാലക്കാട്: പിടി 7 കൂട്ടിലാക്കിയതിന്റെ ക്ഷീണം തീരും മുന്നെ സമീപ പ്രദേശമായ മലമ്പുഴയെ വിറപ്പിച്ച് പിടി 14-ാമന്‍. സമീപ പ്രദേശമായ മലമ്പുഴയില്ലാണ് പാലക്കാട് ടസ്കര്‍14ന്റെ രംഗപ്രവേശം. രണ്ടു മൂന്ന് ദിവസങ്ങളിലായി മലമ്പുഴ ഡാം പരിസരത്ത് ഇവന് വിലസുകയാണ്. കഴിഞ്ഞദിവസങ്ങളിലില് ഡാം പരിസരങ്ങളില്‍ ഒറ്റയാനായാണ് പിടി 14 ഇറങ്ങിയിരുന്നത്.
ഇന്നലെ പത്തോളം വരുന്ന ആനക്കൂട്ടത്തിനൊപ്പമാണ് പിടി 14 നെ കണ്ടത്. കഴിഞ്ഞദിവസം അയ്യപ്പന് മലയിലേക്ക് തുരത്തിയിരുന്ന ആനക്കൂട്ടം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഈ കൂട്ടത്തോടൊപ്പമാണ് ഇന്നലെ പിടി 14 കണ്ടത്. വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ആനകളെ തുരത്താന്‍ വൈകിട്ടും ശ്രമം നടത്തിയിരുന്നു. വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ഒലവക്കോടും മലമ്പുഴ എലിഫന്റ് സ്കോഡും അകത്തേത്തറ സെക്ഷന്‍ ഫോറസ്റ്റില്‍ നിന്നുമുള്ള 20 അംഗ സംഘമാണ് ആനകളെ തുരത്താന്‍ ശ്രമിക്കുന്നത്. ഇന്നലെ കൂട്ടത്തോടൊപ്പം ചേര്‍ന്ന പിടി 14 രാത്രിയില്‍ തനിയെ പുറത്തിറങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളിലാണ് വനംവകുപ്പ്.
ഇവന് മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നുണ്ടെന്നും നിത്യശല്യമായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം കരടിയോട് സ്വദേശിയായ മത്സ്യതൊഴിലാളിയെ ആന ആക്രമിക്കുകയും ചെയ്തു. മീന്‍പിടിച്ച് മടങ്ങുകയായിരുന്ന ജോണിയെയാണ് ആന ആക്രമിച്ചത്. കാട്ടാന പാഞ്ഞടുക്കുന്നതിനിടെ വീണ ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡാം പരിസരത്തുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്.
കരടിയോട് പ്രദേശത്തും കവ മേഖലയിലും ആനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനയുടെ ആക്രമണം കൂടി സംഭവിച്ചതോടെ പ്രദേശത്തുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കാട്ടാനയെ തുരത്തണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒയെ കാണുകയും ചെയതിരുന്നു. ഇതോടെയാണ് ഇന്നലെ ആനകളെ തുരത്താനുള്ള നടപടി വനംവകുപ്പ് ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: