ന്യൂദല്‍ഹി: ഇന്ന് ബുദ്ധ പൂര്‍ണിമ . ഗൗതമ ബുദ്ധന് ജനിച്ച ദിവസം മാത്രമല്ല, ബോധഗയയിലെ മഹാബോധി വൃക്ഷത്തിന് കീഴില്‍ നിര്‍വാണം നേടിയ ദിവസവും ഇത് അടയാളപ്പെടുത്തുന്നു.
ക്രിസ്തുവിന് മുമ്പ് 563 ല്‍ ഒരു പൗര്‍ണ്ണമി ദിനത്തില്‍ നേപ്പാളിലെ ലുംബിനിയിലാണ് സിദ്ധാര്‍ത്ഥ ഗൗതമ രാജകുമാരനായി ബുദ്ധന് ജനിച്ചത്. ഹിന്ദുമതത്തില്‍ ബുദ്ധനെ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം വൈശാഖി ബുദ്ധ പൂര്‍ണിമ എന്ന് അറിയപ്പെടുന്നു.
ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരും ഹിന്ദുക്കളും ഈ ദിനം അനുസ്മരിക്കുന്നു, ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്,മ്യാന്മാര്, തായ്ലന്ഡ്, ടിബറ്റ്, ചൈന, കൊറിയ, ലാവോസ്, വിയറ്റ്നാം, മംഗോളിയ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രധാന ഉത്സവമാണ് ബുദ്ധ പൂര്‍ണിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: